തന്നെ സൂപ്പർസ്റ്റാർ പദവിയിലെത്തിച്ച നിർമ്മാതാവ് സ്വന്തമായി ഒരു വീടു പോലുമില്ലാതെ ദുരിതത്തിൽ: ഒരു കോടിയുടെ വീട് സമ്മാനിച്ച് രജനികാന്ത്

36

താൻ ആദ്യമായി നായകാനയെത്തിയ ‘ഭൈരവി’ എന്ന ചിത്രത്തിന്റെ നിർമ്മാതാവിന് ഒരു കോടിയുടെ വീട് സമ്മാനിച്ച് സ്റ്റൈൽമന്നൻ രജനികാന്ത്. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത നിർമാതാവ് കലൈഗ്നാനമിന്റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നും അറിഞ്ഞതോടെയായിരുന്നു രജനീകാന്ത് വീട് വാങ്ങി നൽകിയത്.

1975ൽ പുറത്തിറങ്ങിയ കെ ബാലചന്ദറിന്റെ ‘അപൂർവ്വരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജിനികാന്ത് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. എം. ഭാസ്‌കർ സംവിധാനം ചെയ്ത് കലൈഗ്നാനം നിർമിച്ച ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പദവി ലഭിച്ച് തുടങ്ങിയത്. ഭൈരവിയിലെ സംഭാഷണങ്ങളും കലൈഗ്നാനം തന്നെയാണ് ഒരുക്കിയത്.

Advertisements

‘തങ്കത്തിലെ വൈരം’, ‘മിരുതംഗ ചക്രവർത്തി’, ‘ഇലഞ്ചോഡിഗൽ’, ‘കാതൽ പടുതും പാട്’, ‘അൻപൈ തേടി’ തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈഗ്നാനിന്റേതായിരുന്നു.

Advertisement