ദേവതയല്ലൊരു വിഗ്രഹമല്ലവതാരവുമല്ല വെറും ‘തരുണി’, വൈറലായി സിതാര കൃഷ്ണകുമാറിന്റെ കിടിലൻ വീഡിയോ, ആരാധകർക്ക് നന്ദിയറിച്ച് താരം

179

യുവജനോൽസവ വേദികളിൽ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണ കുമാർ. സ്‌കൂൾ കോളജ് കലോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി.

അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായികയായി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാർ. ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സിതാര ശ്രദ്ധിയ്ക്കപ്പെട്ടു.

Advertisements

അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് 2004 ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്.

Also Read
വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി എന്ന ഒരു തെറ്റുമാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് ഞാൻമാപ്പ് പറഞ്ഞിരുന്നു; വിശദീകരണവുമായി ഗായത്രി സുരേഷ്

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഒരു മകളാണ് സിതാരയ്ക്ക് ഉള്ളത് സാവൻ ഋതു. സിതാരയെപോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സിതാര തന്റെ വിശേഷങ്ങളും മറ്റും ആരാധകരിമായി പങ്കുവെയ്ക്കാറുമുണ്ട്. വളരെ വേഗത്തിൽ ആരാധകർ ഇതെല്ലാം വൈറലാക്കാറുമുണ്ട്.

ഒരു യൂടൂബ് ചാനലും താരത്തിന് സ്വന്തമായിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ആണ് സിതാരയുടെ ചാനലിന് യൂട്യൂബിൽ ഉള്ളത്. സിതാരയുടെ പാട്ടുകളുടെയും നൃത്തം ചെയ്യുന്നതിന്റേയും വീഡിയോകൾ യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം സിതാര കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്ത് വിട്ട മ്യൂസിക് ഡാൻസ് വീഡിയോ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്. ഈ വീഡിയോ ഇതുവരെ കണ്ടു തീർത്തത് രണ്ടരലക്ഷത്തിൽ അധികം പേരാണ്.

സിതാര പാടിയഭിനയിച്ച തരുണി എന്ന വീഡിയോ ഹിറ്റായതിന് പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് താരം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. പാട്ടിലെ ചില വരികൾ പങ്കുവെച്ചുകൊണ്ട് എല്ലാവർക്കും നന്ദി എന്നാണ് സിതാര പോസ്റ്റിൽ എഴുതിയിരിക്കുന്നത്. സിതാര നൃത്തം ചെയ്യുന്നതിന്റെ വീഡിയോയിൽ നിന്നുള്ള ഒരു രംഗവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Also Read
ഭിക്ഷയെടുത്ത് കിട്ടിയ ഇരുപതു പൈസ കളഞ്ഞപ്പോൾ ഞാൻ കരഞ്ഞൊരു കരച്ചിലുണ്ട്, ഭിക്ഷയെടുത്തും ആക്രി പെറുക്കിയും മീൻ കച്ചവടം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നതെന്ന് നസീർ സംക്രാന്തി

നർത്തകി കൂടിയായ സിത്താരയുടെ നൃത്ത രംഗങ്ങളും പാട്ട് പാടുന്ന രംഗങ്ങളും ഉൾപ്പെടുത്തിയാണ് തരുണി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മിഥുൻ ജയരാജ് സംഗീത സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വരികൾ എഴുതി യിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്.പോസ്റ്റിന് ലഭിക്കുന്ന കമന്റുകളിൽ അധികവും നൃത്തത്തിലും പാട്ടിലും ഒരുപോലെ കഴിവുതെളിയിച്ച സിതാരയെ അഭിനന്ദിച്ചുകൊണ്ട് ഉള്ളവയാണ്.

Advertisement