നിരവധി മലയാളം സീരിയലുകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ആകെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു.
പ്രശസ്ത സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.
വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.
വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്. കഴിഞ്ഞ ദിവസം അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ജിഷിനും ഭാര്യയും എത്തിയിരുന്നു.
നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന ഷോയിലേക്ക് ദമ്പതികൾ ഒരുമിച്ചാണ് എത്തിയത്. ശേഷം നടന്നതൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ജിഷിൻ മോഹൻ തന്നെയാണ് പരിപാടിയിൽ നടന്ന ചെറിയൊരു സംഭവം വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടത്.
ഭാര്യയ്ക്കൊരു ഉമ്മ കൊടുക്കാൻ അവതാരക ആവശ്യപ്പെട്ടത്. ഇതേ കുറിച്ച് താരം എഴുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
ഉമ്മ കൊടുക്കാൻ എവൻ ആരുവാ ഉമ്മച്ചനോ? അമൃത ടിവി യിലെ റെഡ് കാർപെറ്റിലെ രസകരമായ ഒരു സെഷൻ. പരസ്പരം ലവ് ലെറ്റർ എഴുതി സമ്മാനം വാങ്ങിയത് ഞാൻ.
ഒരു ലവ് ലെറ്ററിൽ നമ്മൾ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില വാക്കുകൾ (റോഡ് റോളർ, മൊട്ടുസൂചി, sanitizer etc.) നമ്മൾ ചേർക്കേണ്ടിയിരുന്നു. അതായിരുന്നു ടാസ്‌ക്. ഇതിന്റെ ഫുൾ വേർഷൻ യൂട്യൂബിൽ ഉണ്ട് കേട്ടോ.. എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ജിഷിൻ എഴുതിയത്.
ലവ് ലെറ്റർ ഇത്രയും മനോഹരമായി എഴുതിയ ജിഷിന് എന്റെ സ്നേഹ സമ്മാനം എന്ന് പറഞ്ഞ് അവതാരകയായ സ്വാസികയാണ് ഒരു സമ്മാനം കൊടുത്തത്. എല്ലാവർക്കും ആ സമ്മാനം ഒന്ന് കാണിച്ച് കൊടുക്കു എന്ന് സ്വാസിക പറഞ്ഞതിന് പിന്നാലെ ഭാര്യയായ വരദയ്ക്ക് നിലത്ത് മുട്ടുകുത്തി നിന്ന് പ്രണയാഭ്യർഥനയായി ജിഷിനത് കൊടുക്കുന്നു.
ഇത്രയും ആയ സ്ഥിതിയ്ക്ക് ഒരു ഉമ്മ കൂടി കൊടുത്തൂടേ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊക്കെ ഞാൻ വീട്ടിൽ പോയി കൊടുത്തോളാം എന്നായിരുന്നു താരത്തിന്റെ മറുപടി. എടാ റേറ്റിങ്ങ് കൂട്ടാനാണ്. നീയൊരു ഉമ്മ കൊടുക്ക് എന്ന് പറഞ്ഞ് സ്വാസിക നിർബന്ധിക്കുന്നു. അങ്ങനെ നീ എന്റെ ഉമ്മ കണ്ട് സുഖിക്കണ്ടെന്ന് ജിഷിനും പറഞ്ഞു. എന്നാൽ സ്വാസിക ഒരു ഉമ്മ ചോദിച്ച് നോക്ക്, അപ്പോൾ അവൻ തരുമെന്ന് പറഞ്ഞ് വരദയും രംഗത്ത് വന്നു.
അവൾക്കൊന്ന് കൊടുക്കെന്ന് വരദ പറഞ്ഞതോടെ ജിഷിൻ തിരിഞ്ഞ് ഉമ്മ കൊടുക്കാനായി നോക്കി. പിന്നാലെ പരസ്പരം ഫ്ളൈയിംഗ് കിസ് താരങ്ങൾ കൈമാറി. ഇതിനിടയിൽ വരദയ്ക്ക് തന്നെ ജിഷിൻ ഉമ്മ കൊടുത്തു. സ്വാസിക ഒരു ഉമ്മ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ലല്ലോന്ന് താരം പറയുന്നു. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്റെ കണ്ണിലെ തിളക്കം കണ്ടില്ലേ എന്ന സ്വാസികയുടെ ചോദ്യത്തിന് അത് ഞാൻ കണ്ടു.
പക്ഷേ ഇവളുടെ കണ്ണിലും അത് തന്നെ കണ്ടതോണ്ട് അങ്ങോട്ട് പോയതാണെന്ന് വരദയെ ചൂണ്ടി കാണിച്ച് പറയുന്നു. എല്ലാവരും വളരെ തമാശരൂപേണയായിരുന്നു ആ സീൻ പറഞ്ഞ് അവസാനിച്ചത്. രസകരമായ വീഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.