അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് തുടങ്ങിയ പരമ്പരകളിലൂടെ മലയാള പ്രേക്ഷകരുടെ മനസ് പിടിച്ചെടുത്ത നടിയാണ് രശ്മി സോമൻ. ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം, വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട്, തുടങ്ങിയ ചിത്രങ്ങളിലും എത്തി ആരാധകരുടെ മനസിൽ ഇടം ഉറപ്പിക്കുകയും ചെയ്തു.
പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്രിബ് ചിത്രത്തിലൂടെയാണ് നടി പരമ്പരകളിൽ നിന്ന് സിനിമയിലേയ്ക്ക് ചേക്കേറിയത്. അതേസമയം, നടിയുടെ ആദ്യ വിവാഹ ജീവിതം വിജയത്തിലെത്തിയില്ല. സീരിയൽ സംവിധായകൻ എ.എം. നസറായിരുന്നു ആദ്യത്തെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു. പതിയെ വിവാഹമോചനത്തിലും എത്തി.
ശേഷം, നടി ജീവിതത്തിലേയ്ക്ക് സ്വീകരിച്ചത് ഗോപിനാഥിനെ ആയിരുന്നു. വിവാഹത്തിന് താരം വിദേശത്തേക്ക് പോയി. ചെറുപ്പകാലം മുതലേ രശ്മി ബോഡി ഷെയിംമിങും അനുഭവിക്കുന്നുണ്ട്. ഈ അടുത്ത് ഉയർന്ന പരിഹാസങ്ങൾക്ക് നടി മറുപടി നൽകിയും രംഗത്ത് വന്നിരുന്നു. ആൾക്കൂട്ടത്തിൽ വെച്ച് എന്റെ സുഹൃത്ത് എന്റെ ശരീരത്തെക്കുറിച്ച് മോശമായി കമന്റടിച്ചു. ഇത് കാരണമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കുഞ്ഞു നാൾ മുതൽ ഇത്തരം കമന്റുകൾ കേൾക്കുന്നു.
സെൽഫ് ലവ് ആണ് ഇതിനെ തോൽപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ മാർഗ്ഗം. ഈ വീഡിയോ പങ്കുവെച്ചതോടെ ആരാധകരും പിന്തുണ പ്രഖ്യാപിച്ച് കമന്റുകളുമായി എത്തി. എന്റെ മകളോട് തടി കുറവാണെന്നു ഞാൻ പറയാറുണ്ട്. ഇനി അങ്ങനെ പറയില്ല. എന്ന് ഒരു ആരാധകൻ പറഞ്ഞപ്പോൾ ഒരാളുടെയെങ്കിലും സ്വഭാവം എനിക്ക് മാറ്റാൻ കഴിഞ്ഞല്ലോ എന്ന് താരം മറുപടിയായി പറഞ്ഞു.
അടുത്തിടെയാണ് താരം അഭിനയിച്ചു കൊണ്ടിരുന്ന കാർത്തിക ദീപം എന്ന പരമ്പര അവസാനിപ്പിച്ചത്. സീരിയലിന്റെ പാക്ക് അപ്പ് ദിവസമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. വികാര ഭരിതയായിട്ടാണ് നടി കുറിപ്പ് പങ്കുവെച്ചത്. ഞാൻ നിങ്ങളെ എല്ലാവരെയും മിസ്സ് ചെയ്യും. എന്റെ കഥാപാത്രത്തെയും എന്ന് താരം കുറിച്ചു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയും നടി ആരാധകരുമായി പങ്കുവെച്ചു.
നടിയുടെ അനുജന്റെ വിവാഹം കഴിഞ്ഞ സന്തോഷമാണ് രശ്മി ആരാധകരുമായി പങ്കുവെച്ചത്. അനുജന്റെയും അനുജത്തിയുടെയും ഒപ്പം നിന്ന വിവാഹ ചിത്രങ്ങളും നടി പങ്കുവെയ്ക്കുന്നുണ്ട്. ഹാപ്പി മാരീഡ് ലൈഫ് അനന്തൂട്ടൻ ആൻഡ് അമ്മു. ഞങ്ങൾക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നാണ് ചിത്രം ഉൾപ്പടെ നടി കുറിച്ചത്. അനിയന്റെ യഥാർത്ഥ പേര് വിവേക് ആനന്ദ് എന്നാണ്. കല്യാണ തലേന്ന് കസിൻസിന്റെ കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.