സംവിധായകൻ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിൽ പ്രണയത്തിലാണ് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. വിശേഷദിവസങ്ങളിൽ വിഘ്‌നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. നയൻസിന്റെയും വിഘ്നേഷിന്റെയും ആരാധകർ ചിത്രങ്ങളൊക്കെ ഏറ്റെടുക്കാറുമുണ്ട്.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്തിട്ട് ഇന്നേയ്ക്ക് ആറു വർഷം തികയുകയാണ്. നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‌നേശ് ശിവനുമായി ഒന്നിച്ചത്.
ഇരുവരും സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലേക്ക് എത്തിയതും ഇക്കാലത്താണ്. ആറ് വർഷമായി എന്ന് തോന്നുന്നില്ല എന്നാണ് ‘നാനും റൗഡിതാൻ’ – വിഘ്‌നേശ് ശിവൻ ഫോട്ടോകൾക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.
കുറെ കാലമായി ഇരുവരും തമ്മിലുള്ള വിവാഹത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിവാഹം എന്നായിരിക്കും നടക്കുകയെന്ന് ഇതുവരെ വിഘ്‌നേഷ് ശിവനും നയൻതാരയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിഘ്‌നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഒരു അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തിയിരുന്നു. എന്തായാലും അവരുടെ വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.