കല്ലുകൾ ഉപയോഗിച്ച് വെറും 6 സെക്കൻഡ് മാത്രം ആയുസുള്ള മോഹൻലാൽ ചിത്രം തയ്യാറാക്കിയ മിടുക്കനാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. പയ്യന്നൂർ കോറം സ്വദേശി കെ പി രോഹിതിനെ തേടി സാക്ഷാൽ മോഹൻലാലിന്റെ അഭിനന്ദനവും എത്തി. ചിത്രത്തിന്റെ വിഡിയോ കണ്ട മോഹൻലാൽ പറഞ്ഞത് വല്ലാത്ത അദ്ഭുതം തോന്നി ആദ്യമായാണ് ഇങ്ങനെ ഒരു ആർട്ട് കാണുന്നത് എന്നാണ്.
മോഹൻലാൽ ഫാൻസ് ആണ് അഭിനന്ദന വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്‌ളസ് ടു വിദ്യാർഥിയായ രോഹിത് ഡ്രോയിങ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചതിനു ശേഷം നിന്നു കൊണ്ടു തന്നെ ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു. മുറംകൊണ്ടു അരിയും മറ്റും വൃത്തിയാക്കുമ്പോൾ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു കാണും.
Read More
ഏറെക്കാലം നീണ്ട പരിശ്രമത്തിലൂടെയാണ് രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ച് വിഡിയോയിലാക്കിയത്. വളരെ ശ്രദ്ധയോടുകൂടിയുള്ള പരിശ്രമം ഇതിന് ആവശ്യമാണ്. ചെറുതായി ആംഗിൾ മാറുകയോ കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറുകയോ ചെയ്താൽ ചിത്രം തെളിയുകയില്ല.
Read More
അരുണേട്ടന്റെ രാജശ്രീ തന്നെയാണോ ഇത്! അനുശ്രീയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽമീഡിയ
കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയാണു ഏറ്റവും വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാൽപ്പോലും അതു രണ്ടു വേഗത്തിലാകും ഉയരുന്നത്.
എന്തായാലും രോഹിത്തിനെ അഭിനന്ദിച്ച് മോഹൻലാൽ തന്റെ സോഷ്യൽമീഡിയ പേജിലൂടെ ഈ വീഡിയോ ഷെയർ സെയ്തിട്ടുണ്ട്.