പ്രൊഡക്ഷൻ കൺട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് 13 വർഷം കഴിഞ്ഞത്; ഒടുവിൽ ദിലീപ് എന്നെ കണ്ടെത്തി, ഇന്ന് വീടുണ്ടായി: ശാന്തകുമാരി

966

ഒരുപിടി അമ്മ വേഷങ്ങളിലൂടെ ഹൃദയം കവർന്ന നടിയാണ് ശാന്തകുമാരി. സഹതാരമായും അൽപം വില്ലത്തരമുള്ള അമ്മയായും പാവം കലർന്ന സ്‌നേഹനിധിയായ അമ്മയായുമൊക്കെ ഈ നടി പകർന്നടി. എന്നാൽ കുറച്ചുകാലങ്ങളായി സിനിമകളിൽ താരത്തെ കാണാനില്ലായിരുന്നു.

ഇപ്പോഴിതാ ഒരുപാട് കാലം തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ജീവിക്കാൻ ഏറെ പ്രയാസപ്പെട്ടെന്നും വെളിപ്പെടുത്തുകയാണ് ഈ നടി. താൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണെന്നു പ്രചരിച്ചിരുന്നു. ഇതുകാരണം തന്നെ ആരും വിളിക്കാറില്ലെന്നാണ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ശാന്തകുമാരി വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

ഈ കാലത്ത് താൻ പ്രൊഡക്ഷൻ കൺട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് കഴിഞ്ഞതെന്നും ശാന്തകുമാരി പറഞ്ഞു. 13 വർഷം ഇങ്ങനെ കഴിഞ്ഞെന്ന് ശാന്തകുമാരി പറയുന്നു. തനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നു പ്രചരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട്, തന്നെ ഇപ്പോൾ ആരും വിളിക്കാറില്ല. അഞ്ചു വർഷമാണ് വീട്ടിലിരുന്നത്. ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല. പല പ്രൊഡക്ഷൻ കൺട്രോളർമാരും ആഹാരം കൊണ്ടുവന്നു തരുമായിരുന്നെന്ന് ശാന്തകുമാരി പറയുന്നു.

ALSO READ- മുത്തശ്ശിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് എന്റെ അമ്മയാണ്; ഹിന്ദുമതത്തിൽ അപൂർവ്വം; എന്റെ ധൈര്യത്തിന്റെ ഉറവിടം അമ്മയാണ്: അശ്വതി ശ്രീകാന്ത്

താൻ 13 വർഷം ഹോസ്റ്റലിൽ ആയിരുന്നു. ഈ 13 വർഷവും ഓരോരുത്തരായി ആഹാരം എത്തിച്ചു തന്നു. എറണാകുളത്തു തന്നെ അന്നൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ ദിലീപ് തന്നെ കണ്ടെത്തി. അങ്ങനെയാണ് ഒരു വീടുണ്ടായത് തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ശാന്തകുമാരി അഭിമുഖത്തിൽ വിശദീകരിച്ചു.

ഇതിനിടെ തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നെന്ന് നടി പൗളി വൽസനും തുറന്നു പറഞ്ഞു. ഒരു സിനിമ ചെയ്തപ്പോൾ ബൈക്കിന്റെ സൈലൻസറിൽ കൊണ്ട് കാലു പൊള്ളി. രണ്ട് മാസം റെസ്റ്റിലായി. അതിനുശേഷം തന്നെ ആരും പടത്തിന് വിളിക്കുന്നില്ലെന്നാണ് പൗളി വിൽസൺ പറയുന്നത്. പിന്നീട് ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ വേദിയിൽ കയറി പറഞ്ഞതോടെയാണ് സിനിമയിലേക്ക് പ്രൊഡക്ഷൻ കൺട്രോളർമാരുൾപ്പടെ വിളിക്കാൻ തുടങ്ങിയതെന്ന് താരം പറഞ്ഞു.

ALSO READ- ഒരു വർഷം; പ്രണയം വെളിപ്പെടുത്തിയതിന്റെ വാർഷികം ആഘോഷിച്ച് അമൃതയും ഗോപി സുന്ദറും; ആശംസകളുമായി ആരാധകർ!

തനിക്കും സമാനമായ അനുഭവമാണെന്ന് ഓമന ഔസേപ്പ് പറയുന്നു. സിനിമ വളരെ കുറവാണ്. ആദ്യം ഒത്തിരി സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സങ്കടമാണ് ശരിക്കും. ഇപ്പോഴത്തെ പടങ്ങളിൽ അമ്മയും അച്ഛനുമൊന്നുമില്ലല്ലോ. നായകനും നായികയും കുറച്ചു ഫ്രണ്ട്‌സുമായാൽ സിനിമയായി. അതുകൊണ്ട് അച്ഛനും അമ്മയ്‌ക്കൊന്നും വർക്കില്ല- എന്നാണ് ഓമനയുടെ വാക്കുകൾ.

Advertisement