ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ വമ്പന്‍ ഹിറ്റിലേക്ക്. അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്തുകോടി രൂപയാണ്.
സിനിമയുടെ ആഗോള കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പുറത്തു നിന്നുമായുള്ള തിയേറ്റര്‍ കളക്ഷന്‍ തുക മാത്രമാണിത്. വിദേശത്തും ചിത്രം ഹിറ്റായി കഴിഞ്ഞു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപ്രേക്ഷകരുടെ വലിയ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെടുന്നത്.
പതിവ് ഉണ്ണികൃഷ്ണന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് ആണ് ഈ ബാലന്‍ വക്കീലിന് സംവിധായകന്‍ നല്‍കിയത്. കോമഡിയും സസ്പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ് എങ്ങും.
ഇതിനിടെ വലിയ തുകയ്ക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി കഴിഞ്ഞു. തെലുങ്കിലും ഹിന്ദിയിലുമായി സൂപ്പര്‍താരങ്ങള്‍ ചിത്രത്തിന്റെ റീമേയ്ക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. അടുത്ത മാസം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന്‍ രഘു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാഫിയ ശശി, റാം, ലക്ഷ്മണ്‍, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.