ലക്ഷങ്ങൾ പൊടിച്ച് ബാലയുടെ വിവാഹം : 45 ലക്ഷത്തിനടുത്ത് വിലയുള്ള ഔഡി കാർ പ്രിയതമയ്ക്ക് സമ്മാനിച്ച് ബാല; കോടീശ്വരനായ ബാലയെ സ്വന്തമാക്കി എലിസബത്ത്!

127

വളരെ സിംപിൾ ലുക്കിലാണ് ബാല വിവാഹത്തിന് ഒരുങ്ങിയത്. മുണ്ടും കുർത്തയും അണിഞ്ഞെത്തിയ ബാലയുടെ ചാരെ തെല്ല് നാണത്തോടെ അണിഞ്ഞൊരുങ്ങി എലിസബത്തും എത്തി. മെറൂൺ ലെഹങ്കയിൽ ആണ് വധുവായി എലിസബത്ത് എത്തിയത്. മാത്രമല്ല നിറയെ സ്റ്റോണുകൾ പതിച്ച ലെഹങ്കയ്ക്ക് ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ വിലയുണ്ടാകും എന്നാണ് പൊതുവെ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ഒറ്റ മകൾ ആണോ ഡോകടർ കൂടിയായ എലിസബത്ത് എന്നും സംശയം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മാത്രമല്ല വിവാഹത്തിന് എലിസബത്ത് അണിഞ്ഞ ആഭരണങ്ങളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. നിറയെ കല്ലുകൾ പതിച്ച നെക്ലേസുകൾക്കും കോടികൾ വില ഉണ്ടാകും എന്നും പരക്കെ സംസാരമുണ്ട്.

Advertisements

ALSO READ

ഒടുവിൽ കാത്തിരിപ്പിന് വിരാമമായി! ; ആരാധകരോട് ആ സന്തോഷവാർത്ത് പങ്കു വച്ച് മണിക്കുട്ടൻ

കോടീശ്വരനായ ബാല തന്നെയാകുമോ ഈ സമ്മാനങ്ങൾ തന്റെ ജീവിത പങ്കാളിക്ക് നൽകിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം നാല്പത്തിയഞ്ചുലക്ഷത്തോളം വില വരുന്ന ഔഡി കാറാണ് വിവാഹദിവസം ബാല എലിസബത്തിനു സമ്മാനം നൽകിയത്. എലിസബത്തിനു രണ്ടു സമ്മാനങ്ങൾ നൽകി ഒന്ന് ഓഡി കാറും രണ്ടാമത്തേത് ഞാൻ തന്നെയാണ് എന്നും ബാല പറഞ്ഞിരുന്നത്.

 

View this post on Instagram

 

A post shared by Actor Bala (@actorbala)

ബാല കാർ കൈമാറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതുമുതൽ അതിന്റെ വിലയെ കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. ഔഡിയുടെ എസ്.യു.വി. നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് അദ്ദേഹം തന്റെ പ്രിയതമക്ക് നൽകിയത്. 32.20 ലക്ഷം രൂപ മുതൽ 43.61 ലക്ഷം രൂപ വരെയാണ് ഈ എസ്.യു.വിയുടെ എക്സ്ഷോറും വില.

കൊച്ചിയിൽ വച്ചാണ് വിവാഹം നടന്നത്. ബാലയുടെ അമ്മ ചടങ്ങുകൾക്ക് എത്തിയിരുന്നില്ല. എന്റെ അമ്മയ്ക്ക് ഇവിടെത്താൻ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബത്തെ തന്നെയാണ്. വിവാഹത്തിന് ക്ഷണിച്ചപ്പോൾ ബന്ധുക്കളെ പറ്റി അവർ ചോദിച്ചു. നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ബന്ധുക്കൾ എന്നാണു ബാല കഴിഞ്ഞദിവസം പറഞ്ഞത്.

ALSO READ

ഈ മഹാൻറെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ; ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റിട്ടവന് എട്ടിന്റെ പണി കൊടുത്ത് സുബി സുരേഷ്!

അച്ഛൻ കോളേജ് പ്രൊഫസറായിരുന്നു, ഇപ്പോൾ റിട്ടയേർഡായി കൃഷി ചെയ്യുകയാണെന്നും എലിസബത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അച്ഛനും അമ്മയും, രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് എലിസബത്തിന്റെ കുടുംബം. ബാലയോട് ആദ്യം തന്റെ ഇഷ്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് എലിസബത്ത് പറഞ്ഞിരുന്നു.

പിന്നെ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാവില്ല, അവർ സെലിബ്രിറ്റിയാണ്, നമ്മൾ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ എന്നൊക്കെയാണ് പറഞ്ഞത്. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ലെന്നുമായിരുന്നു വീട്ടിൽ നിന്നും ലഭിച്ച പ്രതികരണമെന്നും ഡോക്ടർ എലിസബത്ത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

Advertisement