ബോളിവുഡ് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിത സെന്നിന്റെ കുടുംബവാർത്തകൾ സമൂഹമാധ്യമങ്ങളിൽ എന്നും നിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷൻ മോഡലായ റോഹ്മാൻ എന്ന യുവാവിനൊപ്പമാണ് താരത്തിന്റെ ജീവിതം. ദത്തെടുത്ത രണ്ടു പെൺകുട്ടികളും കൂടെയുണ്ട്.
ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തൽ വരുന്നത്. റോഹ്മാനുമായുള്ള ബന്ധം അവസാനിച്ചെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘സുഹൃത്തുക്കളായി ബന്ധം തുടങ്ങി. ഇനിയും അങ്ങനെ തുടരും. സ്നേഹം നിലനിൽക്കും,’ എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.
ALSO READ
മിന്നൽ മുരളി കണ്ട് സൂപ്പർഹിറ്റ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ കമന്റ് ഇങ്ങനെ!
View this post on Instagram
ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് സുസ്മിതയുടെ വെളിപ്പെടുത്തൽ. 2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു. പതിനഞ്ച് വയസ്സ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത സെൻ. 29 വയസ്സാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരിൽ പല വിമർശനങ്ങളും നേരിട്ടിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല.
ALSO READ
അവരങ്ങനെ എറിയട്ടെ! മാങ്ങ ഉള്ള മാവിലേ കല്ലെറിയുകയുള്ളുവെന്ന് വീണ നായർ
ബീവി നമ്പർ വൺ, ആൻഖേൻ, മേ ഹൂ നാ, സമയ്, മേൻ പ്യാർ ക്യൂം കിയ എന്നിവയാണ് സുസ്മിതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം വെബ് സീരീസിലൂടെ നടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘ആര്യ’ എന്ന വെബ് സീരിസ് സുസ്മിതയുടെ കരിയറിലെ തന്നെ വലിയ നേട്ടമായി മാറിയിരുന്നു.