മുക്ത വീണ്ടും തമിഴിലേക്ക്, വേലുനാച്ചിയാറിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് താരം, ആശംസയുമായി ആരാധകർ

131

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മുക്ത. തെന്നിന്ത്യയിൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയായത്. ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ മികച്ച നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി.

ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി.

Advertisements

2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്. ഇരുവർക്കും ഒരു മകളുമുണ്ട്. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്നും മുക്ത വിട്ടു നിൽക്കുകയായിരുന്നു.

അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയൽ അവസാനിക്കുകയും ചെയ്തു.

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത കൂടത്തായി അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ചെയ്തിരുന്നപ്പോഴുള്ളതിനേക്കാളും മികച്ച സ്വീകരണമാണ് കൂടത്തായിയിൽ നിന്നും ലഭിച്ചതെന്ന് മുക്ത പറഞ്ഞിരുന്നു.

ഇപ്പോളിതാ തമിഴിലേക്ക് ചുവടുമാറുകയാണ് മുക്ത. വേലു നാച്ചിയാർ ആണ് തന്റെ പുതിയ പ്രോജക്റ്റ് എന്നാണ് സോഷ്യൽ മീഡിയ വഴി മുക്ത അറിയിക്കുന്നത്. എല്ലാവരുടെയും പിന്തുണ വേണം എന്നും, വിജയ് ടിവിയിലൂടെ ആകും സംപ്രേക്ഷണം എന്നും മുക്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.

Advertisement