പ്രമുഖ സീരിയൽ നടി മഹാലക്ഷ്മിയും തമിഴിലെ പ്രശസ്ത നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖറും വിവാഹിതരായത് വലിയ വാർത്തയായി മാറിയിരുന്നു. രവീന്ദ്രറിന് അമിതമായ തടിയുള്ളത് വിമർശനങ്ങൾക്ക് കാരണമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വത്ത് കണ്ടിട്ടാണ് നടി ഈ സാഹസത്തിന് തയ്യാറായതെന്നാണ് പലരും പറഞ്ഞിരുന്നത്.
എന്നാൽ ഇതുവരെ സ്വർണാഭരണങ്ങളോ സമ്മാനങ്ങളോ അവൾക്ക് നൽകിയിട്ടില്ലെന്നാണ് രവീന്ദ്രർ ഇപ്പോൾ പറയുന്നത്. വിവാഹത്തിന് പിന്നാലെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരദമ്പതികൾ. താരങ്ങളുടെ പൊരുത്തം നോക്കുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങളാണ് അവതാരകൻ ചോദിച്ചത്.
കുട്ടിത്തം ഏറ്റവും കൂടുതലുള്ളതും കുഞ്ഞുങ്ങളെ പോലെ നടക്കുന്നതും ആരാണെന്നാണ് ആദ്യ ചോദ്യം. അത് താൻ ആണെന്ന് രവീന്ദ്രർ സമ്മതിക്കുന്നു. കാറിൽ എല്ലാവരും വളരെ സീരിയസായി സംസാരിച്ച് കൊണ്ട് പോവുമ്പോൾ ഒരു ഐസ്‌ക്രീം വാങ്ങി തരുമോന്ന് ചോദിക്കും.
അതുപോലെ റോഡിൽ കാണുന്നതൊക്കെ കഴിക്കണം, കരിമ്പിൻ ജ്യൂസ് എവിടെ കണ്ടാലും വണ്ടി നിർത്തി കുടിക്കും.രണ്ട് പേരിൽ ഏറ്റവും കൂടുതൽ കാശ് ചിലവാക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇരുവരും ഉത്തരം പറഞ്ഞു. അനാവശ്യമായി സാധനങ്ങൾ വാങ്ങിയാണ് താൻ കാശ് കളയുന്നതെന്ന് മഹാലക്ഷ്മി പറയുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി ഒരോന്ന് ചെയ്ത് താനും കളയാറുണ്ടെന്ന് രവീന്ദ്രർ പറഞ്ഞു.
മഹാലക്ഷ്മി അവൾക്ക് വേണ്ടി മാത്രമാണ് കാശ് കളയുന്നതെങ്കിൽ ഞാൻ മറ്റുള്ളവർക്ക് വേണ്ടിയാണ്. ആരെങ്കിലും അന്നദാനത്തിന് സഹായിക്കാമോ വന്ന് ചോദിച്ചാൽ എത്ര വരുമെന്ന് ഇദ്ദേഹം ചോദിക്കും. എങ്കിൽ ഞാൻ തന്നെ അത് മുഴുവൻ കൊടുക്കാമെന്ന് ഭർത്താവ് പറയുമെന്ന് മഹാലക്ഷ്മി പറയുന്നു. ഞാൻ ചെയ്യുന്നതൊക്കെ വിളിച്ച് പറഞ്ഞോണ്ട് ചെയ്യുന്നതല്ല. ഞങ്ങളുടെ വിവാഹത്തിന്റെ അന്ന് പാവപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയിരുന്നു.
അത് ഞങ്ങൾ പറഞ്ഞിരുന്നെങ്കിൽ നയൻതാരയെ കോപ്പി അടിച്ചതാണെന്ന് പറയും. അതുകൊണ്ട് പറഞ്ഞില്ല. ഞാൻ ചെയ്യുന്ന ഒരു കാര്യം മറ്റൊരാൾക്ക് ഉപകാരമായാൽ അതെന്റെ പുണ്യമായിട്ടാണ് കരുതുന്നതെന്ന് രവീന്ദ്രർ കൂട്ടിച്ചേർത്തു.കൂട്ടത്തിൽ ഏറ്റവും സർപ്രൈസ് ചെയ്യുന്നത് മഹാലക്ഷ്മി ആണ്. പന്ത്രണ്ട് മാസവും പന്ത്രണ്ട് സമ്മാനങ്ങൾ വീട്ടിലെത്തും.
ഞങ്ങളെ കുറിച്ചുള്ള ചില ട്രോളുകളിൽ മഹാലക്ഷ്മി കല്യാണത്തിന് ഇട്ടിരിക്കുന്ന സ്വർണമൊക്കെ രവീന്ദ്രർ വാങ്ങി കൊടുത്ത താണെന്നാണ്. എന്നാൽ ഞാൻ ഇതുവരെ ഒരു സമ്മാനവും ഇവൾക്ക് വാങ്ങി കൊടുത്തിട്ടില്ല. എന്ത് വേണമെങ്കിലും വാങ്ങി കൊടുക്കാൻ വഴിയുണ്ട്. എന്നാൽ ആദ്യമായി കൊടുക്കുന്ന ഗിഫ്റ്റിന് ഒരു മൂല്യം ഉണ്ടാവണം എന്നുണ്ട്.
അതുകൊണ്ട് ഇതുവരെ അങ്ങനൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ സാധിച്ചിട്ടില്ല. ഞാനൊന്നും കൊടുക്കാതെയും അവൾക്ക് ഇത്രയും സ്നേഹമുണ്ട്. എന്തായാലും ഒരു സർപ്രൈസ് സമ്മാനം വൈകാതെ കൊടുക്കണം എന്നുണ്ടെന്നും താരം പറയുന്നു. യൂട്യുബിൽ വരുന്നതൊക്കെ കണ്ട് അവൾക്ക് വിഷമമായി. അതുകൊണ്ട് ഇന്റർവ്യൂ ഒന്നും കൊടുക്കുന്നില്ലെന്ന് കരുതി. എങ്ങനെയാണ് ഇവരുടെ ജീവിതം പോസിബിൾ ആവുന്നതെന്ന് എല്ലാവർക്കും ഒരു കൺഫ്യൂഷനുണ്ട്.
അതാണ് ഒരു അഭിമുഖം കൊടുക്കാമെന്ന് തീരുമാനിച്ചത്. ആദ്യമായി പ്രൊപ്പോസ് ചെയ്തത് ആരാണന്ന ചോദ്യത്തിന് അത് രവീന്ദ്രറാണെന്ന് മഹാലക്ഷ്മി പറയുന്നു. അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. നിനക്ക് മിസിസ് രവീന്ദ്രർ ചന്ദ്രശേഖറാവാൻ ഇഷ്ടമുണ്ടോന്ന് നേരിട്ട് ചോദിക്കുകയായിരുന്നു. തീർച്ചയായും അവൾക്കും ഇഷ്ടമയിരിക്കും എന്ന ഉറപ്പോട് കൂടിയാണ് അങ്ങനെ ചോദിച്ചതെന്ന് രവീന്ദ്രർ പറയുന്നു.
പെണ്ണുങ്ങൾ മെസേജ് അയക്കുമ്പോൾ അവരുടെ
മൂന്നാമത്തെ മെസേജ് മുതൽ അവർ നമുക്ക് സെറ്റാവുമോ ഇല്ലയോ എന്ന് മനസിലാക്കാം. ഒരിക്കലും എന്റെ ശരീരത്തിൽ മാറ്റം വരുത്താൻ മഹാലക്ഷ്മി ശ്രമിച്ചിട്ടില്ലെന്ന് രവീന്ദ്രർ പറയുന്നു. ഈ അവസ്ഥയിലാണ് അവളെന്നെ ഇഷ്ടപ്പെട്ടത്. അത് മാറണമെന്ന് ആഗ്രഹിച്ചാൽ പിന്നെ അദ്ദേഹത്തെ മറ്റൊരാളെ പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ തന്നെ വിവാഹം നടത്തിയതെന്നും താരങ്ങൾ പറയുന്നു.