ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ പേരിൽ 38.5 കോടി രൂപയുടെ ആസ്തികൾ എഴുതിവെച്ച് ഭർത്താവ് രാജ് കുന്ദ്ര. മുംബൈ, ജുഹുവിലെ ഓഷ്യൻ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസ്മെന്റുമാണ് ശിൽപയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.
ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. ജനുവരി 24ന് നടന്ന രജിസ്ട്രേഷൻ നടന്നത്. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ
2009 നവംബർ 22ന് ആയിരുന്നു ബ്രിട്ടിഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശിൽപ ഷെട്ടിയുടെ വിവാഹം. പ്രണയത്തിലും ദാമ്പത്യത്തിലും ആരെയും അസൂയപ്പെടുത്തുന്ന രീതിയിലാണ് ശിൽപയും കുന്ദ്രയും മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ബിൽഡിങ് ആയ ഖുർജ് ഖലീഫയുടെ 19 ാം നിലയിൽ ഒരു ഫ്‌ലാറ്റ് ആണ് ഒന്നാം വിവാഹവാർഷികത്തിന് കുന്ദ്ര ശിൽപ ഷെട്ടിക്ക് നൽകിയ സമ്മാനം.
സെൻട്രൽ ലണ്ടനിലുള്ള 7 കോടി വില വരുന്ന ഒരു ഫ്‌ലാറ്റായിരുന്നു അതേ വർഷം നൽകിയ ജന്മദിന സമ്മാനം. ലോക്ഡൗണിലെ മാലദ്വീപ് ആഘോഷങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
ALSO READ
മലയാളത്തിൽ നിന്ന് പോയി അന്യഭാഷാ സീരിയൽ ലോകം അടക്കി വാഴുന്ന മലയാളി നടിമാർ
നീലച്ചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനിടെ ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി ശിൽപ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.