വാണിജ്യ വിജയം നേടിയ ചില സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുജാ കാർത്തിക. നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായിരുന്നു സുജാ കാർത്തിക. രാജസേനൻ സംവിധാനം ചെയ്ത് ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ ആണ് സുജ കാർത്തിക സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ മികച്ച കഥാപാത്രങ്ങളെ സുജ കാർത്തിക അവതരിപ്പിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് സുജാ കാർത്തിക.
സുരേഷ് ഗോപിയും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയാണ് സുജാ കാർത്തിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. 2002 മുതൽ സുജാ കാർത്തിക സിനിമയിൽ സജീവം ആയിരുന്നു. നായികയായും സഹനടിയായും തിളങ്ങിയ താരം കുടുംബ പ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്ത ചിത്രങ്ങളാണ് സമ്മാനിച്ചത്.
രാജസേനൻ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവ് . ചിത്രത്തിൽ ജയറാമിന്റെ നായികയായി രേവതി എന്ന കഥാപത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. റൺവേ, നാട്ടുരാജാവ്, ലോകനാഥൻ ഐ എ എസ്, അച്ഛനുറങ്ങാത്ത വീട്, കിലുക്കം കിലു കിലുക്കം, റൺവേ, ലിസമ്മയുടെ വീട് തുടങ്ങി നിരവധി സിനിമകളിൽ സുജ വേഷമിട്ടു.
വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിലേക്കും പഠനത്തിലേക്കും ഉള്ള തിരക്കിലേക്ക് താരം മാറി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ നീണ്ട പതിനൊന്നു വർഷങ്ങൾക്കു ശേഷം തന്റെ ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും മനസു തുറക്കുകയാണ് താരം.
കുട്ടികാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു താനും രാകേഷുമെന്നും എട്ടാംക്ലാസ്സുമുതൽ തങ്ങൾ ഒരുമിച്ചു പഠിക്കുക ആയിരുന്നുവെന്നും താരം പറയുന്നു. ആദ്യമൊക്കെ തങ്ങൾക്ക് ഇടയിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല എന്നും പിന്നീട് എപ്പോഴോ രാകേഷ് തന്നോടുള്ള ഇഷ്ട്ടം അറിയിക്കുക ആയിരുന്നു.
പിന്നീട് വീട്ടുകാരുമായി സംസാരിച്ചു വിവാഹം തീരുമാനിക്കുകയും ആയിരുന്നു. തന്റെ ജോലിയിൽ വളരെ പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ് രാകേഷ് എന്നും സുജ കാർത്തിക പറയുന്നു.