തന്റെ ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ല: തുറന്നടിച്ച് നടി പ്രയാഗ മാർട്ടിൻ

555

ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമസുന്ദരിയാണ് നടി പ്രയാഗ മാർട്ടിൻ. ക്യാമറമാനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരം ആയിട്ടാണ് സിനിമയിൽ എത്തിയത്.

ഉണ്ണി മുകുന്ദൻ നായകൻ ആയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ ആണ് നായികയായി പ്രയാഗ മാർട്ടിൻ വെള്ളിത്തിരയിൽ എത്തിയത്. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

Advertisements

സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ശ്രദ്ധനേടി. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്ര് എന്ന ചിത്രത്തിലാണ് സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങിയത്. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാഗ മാറി.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്.
മലയാളത്തിലെ മികച്ച താരം എന്നതിലപ്പുറം ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ അഭിമുഖങ്ങളാണ് പല ട്രോളന്മാരും ട്രോളാൻ തിരഞ്ഞെടുക്കുന്നത്.

എന്നാൽ അടുത്തിടെ ട്രോളന്മാരെ രൂക്ഷമായി വിമർശിച്ച് നടി രംഗത്ത് എത്തിയിരുന്നു. ട്രോളുകൾ എല്ലാം താൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ ചില ട്രോളുകൾ അ ശ്ലീ ല ചുവയുള്ളത് ആണെന്നും അത്തരം ട്രോളുകൾ ചെയ്യുന്നത് കൊണ്ട് എന്താണ് നിങ്ങൾക്ക് കിട്ടുന്നതെന്നും പ്രയാഗ ചോദിക്കുന്നു.

എന്റെ അഭിനയത്തെയോ എന്റെ കഥാപാത്രത്തെയോ എന്റെ സിനിമയെയോ ട്രോളുന്നതിൽ എനിക്കും സന്തോഷമേ ഉള്ളു എന്നാൽ എന്റെ ശരീരത്തിന്റെ മുഴുപ്പിനെയും ആകൃതിയെയും ട്രോളുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രയാഗ മാർട്ടിൻ പറയുന്നു.

Also Read
ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്

ട്രോളുകൾക്ക് പുറമെ ചിലർ അ സ ഭ്യ വും അ ശ്ലീ ല വും പറയാൻ മാത്രം തന്റെ ഫോട്ടോകളുടെ താഴെ വരുന്നവരുണ്ട്. അത്തരക്കാരോട് എന്താണ് പറയേണ്ടത് അവരെ പോലെ തരം താഴാൻ എനിക്ക് പറ്റില്ലല്ലോ. അവരുടെ നിലവാരത്തിൽ സംസാരിച്ചാൽ പിന്നെ പ്രയാഗയും അവരും തമ്മിൽ എന്താണ് വ്യത്യാസമെന്നും പ്രയാഗ ചോദിക്കുന്നു.

അതേ സമയം 2009ൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കിയിലൂടെയാണ് നടി പ്രയാഗാ മാർട്ടിൻ മലയാളത്തിലേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആൻ മരിയ എന്ന കഥാപാത്രം പ്രയാഗയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു.

Advertisement