താങ്കൾ എന്തിന് സങ്കടപ്പെടണം മമ്മൂട്ടി, നിങ്ങളാണ് നാളത്തെ സൂപ്പർ സ്റ്റാർ, മമ്മൂട്ടിയെ കുറിച്ച് അന്ന് അപ്രതീക്ഷിത പ്രവചനം നടത്തി പ്രമുഖ താരം

978

തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷവും പിന്നീട്ട് ഇപ്പോഴും തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന സൂപ്പർതാരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലെ മുൻനിര അഭിനേതാവാണ് മനസ്സിൽ സ്പർശിക്കുന്ന നിരവധി കഥാപാത്രങ്ങൾ ചെയ്തു കൈയ്യടി നേടിയ മമ്മൂട്ടി.

മലയാള സിനിമയിൽ മാത്രമല്ല ഒട്ടുമിക്ക എല്ലാ ഇന്ത്യൻ ഭാഷകളിലും മികച്ച സിനിമകളുടെ ഭാഗമായി മമ്മൂട്ടി മാറിയിട്ടുണ്ട്.
മമ്മൂട്ടി തന്റെ അഭിനയ സപര്യ ആരംഭിക്കുമ്പോൾ ചെറിയ ചെറിയ വേഷങ്ങൾ ആണ് താരത്തെ തേടിയെത്തിയത്. നായക പ്രാധാന്യമുള്ള സിനിമകളും, നല്ല സിനിമകളും മമ്മൂട്ടിയിൽ നിന്ന് ചിലപ്പോഴൊക്കെ മാറി നിന്നിരുന്നു.

Advertisements

അതിന്റെ സങ്കടം ഒരിക്കൽ മമ്മൂട്ടി പങ്കുവച്ചത് നടൻ നെടുമുടി വേണുവിനോട് ആയിരുന്നു. തനിക്ക് നല്ല സിനിമകൾ ലഭിക്കുന്നില്ലെന്ന സങ്കടം മമ്മൂട്ടി പങ്കുവച്ചപ്പോൾ നെടുമുടി പറഞ്ഞത് ഇപ്രകാരം ആയിരുന്നു. മമ്മൂട്ടി താങ്കൾ എന്തിന് സങ്കടപ്പെടണം, നാളത്തെ സൂപ്പർ സ്റ്റാർ നിങ്ങളാണ്.

Also Read
ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്

നല്ല ഉയരം, സൗന്ദര്യം, നല്ല ശബ്ദം, ഒരു സൂപ്പർ താരത്തിനു വേണ്ട എല്ലാ ലക്ഷണങ്ങളുമുള്ള നിങ്ങൾ സങ്കടപ്പെടരുത്, ഇന്ത്യ അറിയുന്ന വലിയ നടനായി നിങ്ങൾ നാളെ കൈയ്യടി നേടും ഉറപ്പ്. മോഹൻലാലിനെ പോലെ തന്നെ മമ്മൂട്ടിയുമായും നിരവധി സിനിമകളിൽ ഒന്നിച്ച നെടുമുടി വേണു കോമ്പിനേഷൻ സീനുകൾ ഗംഭീരമാക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള നടനായിരുന്നു.

മമ്മൂട്ടിയുടെയും, നെടുമുടി വേണുവിന്റെയും തുടക്കകാല സിനിമകളിൽ ഇവർ ഒന്നിച്ച ചിത്രങ്ങളും പലതും ഏറെ ശ്രദ്ധേയമായിരുന്നു, സിനിമയ്ക്ക് പുറത്തും ഇവരുടെ സൗഹൃദം മാതൃകപരവുമായിരുന്നു.

Also Read
അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല, അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാനിടപെടാറില്ല, അച്ഛൻ ഇല്ലാത്ത കുട്ടിയായതിനാൽ പലരും ഒറ്റപ്പെടുത്തി: നടി രമ്യ

Advertisement