മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് രചിക്കുകയും ഒരു പിടി മികച്ച സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കലാകാരൻ ആയിരുന്നു എകെ ലോഹിതദാസ്. തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലും കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും അടക്കം ഒട്ടേറെ അനശ്വരങ്ങളായ ഒട്ടേറെ സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
സംവിധായകൻ ആയി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും,കൻമദവും അടക്കം ഒരു പിടി സിനിമകൾ അദ്ദേഹം സമ്മാനിച്ചു. മലയാള സിനിമാ ലോകത്തിന് തന്നെ തീരാ നഷ്ടമായി മാറിയത് ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അതേ സമയം മലയാളത്തിന്റെ താര രാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള ആളായിരുന്നു ലോഹിതദാസ്.
ഇവരിൽ മികച്ച നടൻ ആര് എന്ന ചോദ്യം ഒരിക്കൽ ലോഹിതദാസ് നേരിട്ടിരുന്നു. ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്. മമ്മൂട്ടിയാണ് മോഹൻലാലിനെക്കാൾ കൂടുതൽ ഫ്ളെക്സിബിൾ എന്നാണ് ലോഹിതദാസിന്റെ അഭിപ്രായം. അതിനു വ്യക്തമായ കാരണവും അദ്ദേഹം പറഞ്ഞിരുന്നു.
മോഹൻലാൽ വളരെ നാച്ചുറൽ ആയ ഒരു ആക്ടറാണ്. അനായാസമായി അഭിനയിക്കുന്ന അസാധ്യമായ കഴിവുള്ള നടൻ.
പക്ഷെ മോഹൻലാൽ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളിലും കഥാപാത്രത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ഒരംശവും നമുക്ക് എപ്പോഴും കാണാൻ സാധിക്കും.
എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല. മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. കഥാപാത്രം മാത്രമായിരുന്നു ആ സിനിമയിൽ ഉണ്ടാവുക. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ.
ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ളെക്സിബിലിറ്റിയുള്ള നടൻ എന്നായിരുന്നു മുമ്പ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ലോഹിതദാസ് പറഞ്ഞത്.
Also Read
അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല, അമ്മയുടെ സ്വകാര്യ ജീവിതത്തിൽ ഞാനിടപെടാറില്ല, അച്ഛൻ ഇല്ലാത്ത കുട്ടിയായതിനാൽ പലരും ഒറ്റപ്പെടുത്തി: നടി രമ്യ