ബ്ലസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി ലക്ഷ്മി ശർമ്മ. തമിഴ്, കന്നഡ ചിത്രങ്ങളിലും ലക്ഷ്മി നിരവധി വേഷങ്ങൾ കൈക്കാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് മലയാളത്തിൽ അത്രകണ്ട് ശോഭിക്കാൻ ലക്ഷ്മി ശർമ്മയ്ക്കായില്ല.
മലയാളത്തിലും തെലുങ്കിലും കന്നടയിലും ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അമ്മോ ഒക്കടോ തരികു തെലുങ്ക് ചിത്രത്തിലൂടെ 2000ത്തിലായിരുന്നു ലക്ഷ്മി ശർമയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.
ദ്രോണ,പാസഞ്ചർ, കേരള പോലീസ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, നഗരം, ആയുർരേഖ, ചിത്രശലഭങ്ങളുടെ വീട്, പരിഭവം, കരയിലേക്ക് ഒരു കടൽ ദൂരം, മകരമഞ്ഞ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് സജീവമായ ഫോളോവേഴ്‌സ് ഉണ്ട്.
Also Read
സോഷ്യൽ മീഡിയയിൽ തരംഗമായി പൂനം ബജുവയുടെ റീൽസ് വീഡിയോ, ഹോട്ടെന്ന് ആരാധകർ
അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട് ഇപ്പോൾ താരം പറയുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.
സിനിമയിൽ അവസരങ്ങൾ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയിൽ ഒരു സീരിയൽ സംവിധായകൻ ഇക്കിളി മെസേജുകൾ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി ശർമ്മ രംഗത്തെത്തിയിരുന്നു. അതേ സമയം സിനിമ നടിയായതിനാൽ വരുന്ന വിവാഹാലോചനകൾ എല്ലാം മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശർമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി കൂട്ടിച്ചേർക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശർമ്മയുടെ തുറന്നുപറച്ചിൽ. 2009ൽ നിശ്ചയത്തിനു കുറച്ചു ദിവസം മുൻപ് വരൻ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്.
സിനിമാ നടിമാരെ വിവാഹം കഴിക്കാൻ വൻകിടക്കാർ ക്യൂനിൽക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭി ്രപായം ലക്ഷ്മി ശർമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്. പ്രണയ വിവാഹത്തിൽ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരുനല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശർമ്മ പറയുന്നു.
Also Read
മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ പ്ലാസ്റ്റിക്ക് സർജറി, നടി അനശ്വര രാജൻ വെളിപ്പെടുത്തുന്നു