പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്നതാണ് സംഭവിച്ചത്, വെളിപ്പെടുത്തലുമായി മഞ്ജു പത്രോസ്

403

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. മനോരമയിലെ റിയാലിറ്റി ഷോയായിരുന്ന വെറുതെ അല്ല ഭാര്യയിൽ മത്സരിച്ചാണ് മഞ്ജു ടെലിവിഷൻ ജീവിതം ആരംഭിച്ചത്. മനോരമ ചാനലിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലെ അഭിനയത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

അളിയൻസ് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടി. ചുരുങ്ങിയ കായളവുകൊണ്ട് മുപ്പതിലധികം മലയാള സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർഥിയുമായിരുന്നു മഞ്ജു പത്രോസ്.

Advertisements

നോർത്ത് 24 കാതം, ജിലേബി, ഉട്ടോപ്യയിലെ രാജാവ്, ഉറുമ്പുകൾ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള് തളിർക്കുമ്പോൾ, ആന അലറലോട് അലറൽ, എന്റെ മെഴുതിരി അത്താഴങ്ങൾ, മൈ സാന്റ, സമീർ എന്നിവയാണ് മഞ്ജു അഭിനയിച്ച സിനിമകളിൽ ചിലത്.

Also Read
വളരെ കാലമായി നമ്മൾ മിസ് ചെയ്യുന്നൊരു ദിലീപുണ്ട്, മറ്റൊരു വേഷത്തിൽ മറ്റൊരാളായി പകർന്നാടുക ദിലീപിന് മാത്രം കഴിയുന്നൊരു മാജിക്കാണ്: കേശുവിനെ കുറിച്ച് സത്യൻ അന്തിക്കാട്

എറണാകുളം സ്വദേശിയായ മഞ്ജുവിന് കലയോട് ചെറുപ്പം മുതൽ അടുപ്പം ഉണ്ടായിരുന്നുവെങ്കിലും സിനിമയിലേക്ക് എത്തുമെന്നോ നടിയാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപറ്റ് എന്ന ചാറ്റ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്.

നടൻ വിനോദ് കോവൂരിനോടൊപ്പമാണ് മഞ്ജു പത്രോസ് സ്വാസിക അവതാരികയായ റെഡ് കാർപെറ്റിൽ പങ്കെടുക്കാൻ എത്തിയത്. ബ്ലാക്കീസ് എന്ന പേരിൽ സുഹൃത്തിനൊപ്പം ചേർന്ന് ഒരു യുട്യൂബ് ചാനലും മഞ്ജു നടത്തുന്നുണ്ട്. പലപ്പോഴും നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്ന് പലപ്പോഴും മഞ്ജു പറഞ്ഞിട്ടുണ്ട്.

റിയാലിറ്റി ഷോ കഴിഞ്ഞ് നാളുകൾക്ക് ശേഷമാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. അതൊക്കെ വിദൂരതയിലേക്കുള്ള എന്തോ ആയിരുന്നു. സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. റിയാലിറ്റി ഷോയിൽ കുറേ സ്‌കിറ്റുകളൊക്കെ ചെയ്തിരുന്നു. അളിയൻ വേഴ്സസ് അളിയനിലൂടെയായാണ് അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നത്.

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്ര അംമ്പീഷ്യസൊന്നുമായിരുന്നില്ല. ബിഎഡ് കഴിഞ്ഞ് കുറച്ചുനാൾ പഠിപ്പിക്കാനായി പോയിരുന്നു. ഞാനത്ര നല്ലൊരു ടീച്ചറെന്ന തിരിച്ചറിവിൽ അവിടെ നിന്നും മാറുകയായിരുന്നു. പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം.

അങ്ങനെയാണ് ആ ജോലി വിട്ടത്. അതും കഴിഞ്ഞ് കുറേ വർഷം കഴിഞ്ഞാണ് റിയാലിറ്റി ഷോയിലൊക്കെ മത്സരിച്ചത്. റിയാലിറ്റി ഷോ വലിയൊരു വഴിത്തിരിവായിരുന്നു മഞ്ജു പറയുന്നു. അതേ സമയം ഗോസിപ്പുകൾ വ്യാപകമായപ്പോൾ മഞ്ജു തന്നെ ഗോസിപ്പുകൾ നുണയാണെന്ന് വ്യക്തമാക്കി എത്തിയിരുന്നു.

Also Read
പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചത്, അച്ഛൻ എന്ന് മാത്രമേ ഞാൻ വിളച്ചിട്ടുള്ളൂ, പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്: നെഞ്ചു നീറി ആശാ ശരത്ത്

മഞ്ജുവിനെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കാൻ ഏറെ പങ്കുവഹിച്ചതിൽ ഒന്ന് ബിഗ് ബോസ് സീസൺ 2 ആയിരുന്നു. ആ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാവാൻ മഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് ഷോ അവസാനിപ്പിക്കുന്നത് വരെ തുടരാൻ താരത്തിന് സാധിച്ചിരുന്നില്ല. പകുതിക്ക് വെച്ച് താരം പുറത്തേക്ക് പോയിരുന്നു.

ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ മഞ്ജുവിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വന്നിരുന്നു. കൂടാതെ കടുത്ത സൈബർ അറ്റാക്കുകളാണ് താരം നേരിട്ടത്. ബിഗ് ബോസിലെ മറ്റൊരു മത്സരാർഥിയായിരുന്ന ഫുക്രുവുമായി മഞ്ജുവിനെ ചേർത്ത് വെച്ചാണ് കഥകൾ വന്നത്. ഇരുവരുടേയും അടുപ്പമാണ് പിന്നീട് ചിലർ ദുർവ്യാഖ്യാനം ചെയ്തത്. ഫുക്രുവുമായുള്ള വാർത്തകൾ തന്നെ ഏറെ ഞെട്ടിച്ചെന്നാണ് മഞ്ജു പിന്നീട് പ്രതികരിച്ചത്.

Advertisement