മൗനരാഗം സീരയലിലെ കല്യാണുമായുള്ള പ്രണയം, തുറന്നു പറഞ്ഞ് പ്രതീക്ഷ, നടിയുടെ വാക്കുകൾ ഇങ്ങനെ

3948

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമണ് നടി പ്രതീക്ഷ. ഏഷ്യാനെറ്റിലെ എവർഗ്രീൻ ഹിറ്റ് പരമ്പരകളിൽ ഒന്നായ അമ്മ എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിലെ മീനാക്ഷി എന്ന നെഗറ്റിവ് കഥാപാത്രത്തെ പ്രതീക്ഷ അതി മനോഹരമാക്കി മാറ്റി.

കൂടൂതലും വില്ലത്തി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയാണ് പ്രതീക്ഷ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. കസ്തൂരിമാൻ എന്ന പരമ്പരയിലെ ശിവാനി എന്ന കഥാപാത്രമാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. അതിൽ ആദ്യം നെഗറ്റീവ് കഥാപാത്രമാണെങ്കിലും പിന്നീട് പോസിറ്റീവ് കഥാപാത്രത്തെയാണ് പ്രതീക്ഷ അവതരിപ്പിക്കുന്നത്.

Advertisements

തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് പരമ്പര കസ്തൂരിമാനാണെന്ന് താരം തന്നെ പറയുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ പരമ്പര മൗനരാഗത്തിൽ തിളങ്ങുകയാണ് താരം. പകരക്കാരിയായാണ് ഈ പരമ്പരയിൽ താരം കടന്നു വന്നത്. സരയൂ എന്ന വില്ലത്തി കഥാപാത്രത്തെ തന്നെയാണ് ഈ പരമ്പരയിലും താരം ചെയ്യുന്നത്. ഈ കഥാപാത്രത്തെ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read
ഒഫീഷ്യലായി എനിക്കുള്ള മകൻ ആരോമലാണ്, രഹസ്യമായിട്ടുണ്ടായ മകനെ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ അവതരിപ്പിച്ചതാണോ എന്ന് ചോദിച്ചവർക്ക് മറുപടിയുമായി സീമ ജി നായർ

സോഷ്യൽ മീഡിയയിലും സജീവമായതിനാൽ നിരവധി ആരാധകരുണ്ട് താരത്തിന്. ഇപ്പോഴിതാ സീരിയൽ സഹനടനായി അഭിനയിക്കുന്ന കല്യാണിനൊപ്പമുള്ള തന്റെ പ്രണയത്തെ കുറിച്ച് പറയുകയാണ് താരം. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാ നേടാം എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് താരം തുറന്നുപറഞ്ഞത്. എന്റെ മരുമകൾ എന്ന് കല്യാണിനെ അമ്മ പ്രതീക്ഷയെ വിശേഷിപ്പിച്ചതിനെ കുറിച്ചാണ് എംജി ശ്രീകുമാർ ചോദിച്ചത്.

ഒരു ദിവസം താൻ തന്റെ അമ്മയ്‌ക്കൊപ്പം ആന്റിയെ കാണാൻ കല്യാണിന്റെ വീട്ടിൽ പോയെന്നും ആ സമയത്ത് കല്യാൺ അവിടെ ഇല്ലായിരുന്നു എന്നും താരം പറഞ്ഞു. എന്തോ ആവശ്യത്തിനായി പുറത്ത് പോയതാണ് കല്യാൺ.തിരിച്ചു വന്നപ്പോൾ അമ്മ വളരെ രസകരമായി എടാ മരുമകൾ വന്നിട്ടുണ്ട് എന്ന് പറഞ്ഞു.

പക്ഷേ ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധമില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും താരം തുറന്നു പറഞ്ഞു. നിരവധി പേർ പ്രതീക്ഷയും കല്യാണം തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ നല്ലൊരു സൗഹൃദത്തിനപ്പുറം ഒന്നും ഇല്ലെന്നാണ് താരം തുറന്നു പറഞ്ഞത്. വളരെ പെട്ടെന്ന് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് പ്രതീക്ഷ.

എപ്പോഴും വില്ലത്തി കഥാപാത്രങ്ങളെയാണ് ചെയ്യുന്നത്. മൗന രാഗത്തിലും നായകനെ പ്രണയിക്കുന്ന കഥാപാത്രമായാണ് പ്രതീക്ഷ എത്തുന്നത്. സരയൂ അച്ഛന്റെ സഹോദരിയുടെ മകനായ കിരണിനെ പ്രണയിക്കുന്നു. അവനെ തന്നെ വിവാഹം ചെയ്യും എന്നുള്ള അടങ്ങാത്ത വാശിയിലാണ്. അതേസമയം കിരണും കല്യാണിയും തമ്മിൽ പ്രണയത്തിലാണ്. ഇവരെ തമ്മിൽ അകറ്റുന്നതും കിരണിന്റെ ഹൃദയത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നതുമാണ് സീരിയലിൽ ഉടനീളം കാണിക്കുന്നത്. ഇതിനോടകം തന്നെ സീരിയൽ ജനപ്രിയമായി കഴിഞ്ഞു.

Also Read
തിരിച്ചുകിട്ടിയ മകൻ എയ്ഡനെ സാക്ഷിയാക്കി അനുപമയും അജിത്തും വിവാഹിതരായി, വീഡിയോ

Advertisement