മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. തന്റെ ഉറ്റ ചങ്ങാതിയായ നാദിർഷയുടെ സംവിധാനത്തിൽ ദിലീപ് ആദ്യമായി നായകനാവുന്ന സിനിമ എന്ന പ്രത്യേകത കൂടി കേശു ഈ വീടിന്റെ നാഥനുണ്ട്.
ഡിസംബർ മുപ്പതിന് ഒടിടി റിലീസിലൂടെ ഈ ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലൂടെയുമായി നിരവധി കാര്യങ്ങളാണ് ദിലീപ് തുറന്ന് സംസാരിച്ചത്.
ഇതിനിടെ നടനും എംപിയുമായ സുരേഷ് ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് താരമിപ്പോൾ.
ഓൺലുക്കേഴ്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ തിരിച്ച് വരവിനെ കുറിച്ചുമൊക്കെ ദിലീപ് വെളിപ്പെടുത്തുന്നത്. ദൈവത്തോട് ആണ് ഏറ്റവും വലിയ കടപ്പാടുള്ളത്. സിനിമ എന്ന് പറഞ്ഞാൽ സ്വപ്നമാണ്. അങ്ങോട്ടുള്ള വാതിൽ തുറന്ന് തന്നത് ജയറാമേട്ടനാണ്.
അതിലൂടെയാണ് കയറുന്നത്. പിന്നെ ഓരോ ജംഗ്ഷനിലെത്തുമ്പോഴും ഓരോ ആളുകൾ ഉണ്ടായിരുന്നു കൈ പിടിച്ച് കേറ്റാൻ. വിജയിച്ച സിനിമകളുടെ നിർമാതാക്കളും സംവിധായകരും എഴുത്തുകാരുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട്. സുരേഷ് ഗോപിയോട് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി പറഞ്ഞിരുന്നു.
സുരേഷേട്ടനെ പോലൊരു നടൻ സിനിമയിൽ നിന്ന് മാറി നിൽക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ്. കാരണം സുരേഷേട്ടന്റെ ഒക്കെ സിനിമ കണ്ട് വന്ന ആളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കൂടെ എല്ലാ സിനിമകളും വൻ വിജയമായിട്ടുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയിൽ സുരേഷേട്ടൻ അതിഥി വേഷത്തിൽ എത്തി.
Also Read
അത്തരം ആൾക്കാരോട് പ്രണവിന് ഭയങ്കര ബഹുമാനമാണ്: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ
പിന്നീട് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഒരു ഇടി ഇടിച്ചാൽ മാറി നിൽക്കുമെന്ന തോന്നുന്ന ആളാണ് മാറി നിൽക്കുന്നത്. പിന്നെ അദ്ദേഹം എനിക്ക് സഹോദരനെ പോലെ ബന്ധമുള്ള ആളാണ്. സുരേഷേട്ടൻ മൊത്തത്തിൽ മാറി നിൽക്കുന്നു എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ സഹോദരനായ എനിക്കും അതെന്തിനാണെന്ന് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ച് ചോദിക്കുന്നത്.
എന്റെ പ്രശ്നങ്ങൾ ഏത് സമയത്തും വിളിച്ച് പറയാൻ പറ്റുന്ന ഏട്ടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി എന്നും ദിലീപ് പറയുന്നു. അതേ സമയം മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുന്നുണ്ടോ എന്ന തരത്തിൽ പ്രചരിച്ച വാർത്തകളെ കുറിച്ചും നടൻ പറഞ്ഞു. താനും അത്തരമൊരു വാർത്ത കേട്ടിരുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയത്.