തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. അടുത്തിടെ താരം വിവാഹ മോചിതയായത് വലിയ വാർത്തയായി മാറിയിരുന്നു. തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യ ആയിരുന്നു താരത്തിന്റെ ഭർത്താവ്.
നാഗ ചൈതന്യയുമായുള്ള സാമന്തയുടെ പ്രണയത്തിന്റെ തുടക്കം സിനിമാ സെറ്റുകളിൽ നിന്നായിരുന്നു. നാഗചൈതന്യ യ്ക്കൊപ്പം യേ മായ ചേസാവെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുതലാണ് ഇരുവരും പ്രണയത്തിലായത്. നാഗ ചൈതന്യ സിനിമയിൽ എത്തിയ ശേഷം ചെയ്ത മൂന്നാമത്തെ സിനിമ കൂടിയായിരുന്നു യേ മായ ചേസാവെ.
സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയും ഇത് തന്നെയായിരുന്നു. ഏഴ് വർഷത്തിലധികം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ചായ്സാം എന്ന പേരിലായിരുന്നു ഈ താരജോഡി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. വലിയൊരു ഫാൻ ഫോളോയിങ് ചായ്സാം ജോഡിക്കുണ്ടായിരുന്നു. ആരും കൊതിക്കുന്ന ആഘോഷ പൂർവമുള്ള സ്വപ്ന വിവാഹമായിരുന്നു ഇരുവരുടേതും.
Also Read
സോഷ്യൽ മീഡിയയിൽ തരംഗമായി പൂനം ബജുവയുടെ റീൽസ് വീഡിയോ, ഹോട്ടെന്ന് ആരാധകർ
വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും തങ്ങൾ പിരിയാൻ പോവുകയാണെന്ന് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു എന്നതിനാൽ തന്നെ ആരാധകർക്കും ചായ്സാം വേർപിരിയൽ വലിയ ആഘാതമായി. ഇരുവരും വിവാഹ മോചിതരാകാൻ പോവുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നാഗ ചൈതന്യയും സാമന്തയും ഇപ്പോൾ സ്വര ചേർച്ചയിലല്ലെന്നും ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നെല്ലാം ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കുമ്പോഴും ആരാധകർ പ്രാർഥിച്ചിരുന്നത് കേൾക്കുന്ന വാർത്തകൾ സത്യമാകരുതെ എന്നായിരുന്നു. പ്രണയവും വിവാഹവും ഒക്ടോബറിലാണ് ഇരുവരും വിവാഹം മോചിതരാകാൻ പോകുന്നുവെന്ന വാർത്ത പരസ്യപ്പെടുത്തിയത്. വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം നടി സാമന്തയെ കുറ്റപ്പെടുത്തിയാണ് വാർത്തകൾ ഏറെയും വന്നത്. സാമന്തയുടെ കൈയ്യിലെ പിഴവുകളാണ് ഇരുവരുടേയും വിവാഹ ജീവിതം തകർത്തത് എന്നായിരുന്നു വാർത്തകളിൽ ഏറെയും.
ചിലർ സാമന്ത ഗർഭിണിയായിരുന്നുവെന്നും കുഞ്ഞിനെ പ്രസവിക്കാൻ താൽപര്യമില്ലാത്തതിനാൽ അബോർഷൻ നടത്തിയെന്നും അത് അക്കിനേനി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാലാണ് നാ?ഗചൈതന്യ സാമന്തയിൽ നിന്നും പിരിയുന്നതെന്നും വാർത്തകൾ വന്നു. വ്യാപകമായി തന്നെ കുറിച്ച് വ്യാജ വാർത്തകളും ആരോപണങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെ സാമന്ത തന്നെ ഇത്തരം ഓൺലൈൻ മീഡിയയ്ക്കെതിരെ കേ സ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
വിഷാദത്തിലേക്ക് നാഗചൈതന്യയുമായുള്ള വേർപിരിയൽ വലിയ ആഘാതം സാമന്തയിൽ സൃഷ്ടിച്ചിരുന്നു. നടി ഇപ്പോൾ തിരികെ ജീവിതത്തിലേക്ക് വന്ന് തുടങ്ങിയിട്ടേ ഉള്ളൂ. സുഹൃത്തുക്കൾക്കൊപ്പം യാത്രകളും ഷൂട്ടിങ് തിരക്കുകളുമായി ജീവിതം ബിസിയാക്കി വെച്ചാണ് സാമന്ത വിവാഹമോചനം വരുത്തിയ ആഘാതം മറക്കുന്നത്. വിവാഹമോചനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് സാമന്തയോ നാഗചൈതന്യയോ വെളിപ്പെടുത്തിയിരുന്നില്ല.
Also Read
സോഷ്യൽ മീഡിയയിൽ തരംഗമായി പൂനം ബജുവയുടെ റീൽസ് വീഡിയോ, ഹോട്ടെന്ന് ആരാധകർ
ഇപ്പോൾ ജീവിത പങ്കാളിയെ കുറിച്ച് സാമന്ത പങ്കുവെച്ച വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നൽകുന്നത്.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം’ സാമന്ത കുറിച്ചു. 2022ൽ കൂടുതൽ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ആളുകൾക്ക് രണ്ടാമതൊരു അവസരം നൽകുന്നത് ശരിയാണെങ്കിലും ഒരാൾക്ക് മൂന്നാമതൊരു അവസരം നൽകണം.
ഇവ തീർച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും എന്ന് സാമന്ത പറഞ്ഞു. അതേ സമയം നാഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം തനിക്ക് പിന്തുണ നൽകിയ ആരാധകർക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമിന്റെ ഐറ്റം ഡാൻസ് വലിയ ഹിറ്റായിരുന്നു.