ലാലേട്ടൻ ഒക്കെ ഏഴ് മണി എന്ന് പറഞ്ഞാൽ 6.55ന് സെറ്റിലുണ്ടാവും, ശരിക്കും അതാണ് പ്രൊഫഷണലിസം: സാന്ദ്ര തോമസ്സ്

182

അഭിനേത്രിയായും നിർമ്മാതാവായുമൊക്കെ മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സാന്ദ്ര തോമസ്. നടൻ വിജയ് ബാബുവിനൊപ്പമാണ് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് സിനിമകൾ നിർമ്മിച്ചത്.

ആമേൻ, സക്കറിയുടെ ഗർഭിണികൾ, ആട് പോലുളള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ച് നടിയായും ശ്രദ്ധിക്കപ്പെട്ടു താരം. അതേസമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ലാലേട്ടന്റെ പ്രൊഫഷണലിസത്തെ കുറിച്ചാണ് സാന്ദ്ര തോമസ് മനസുതുറന്നത്.

Advertisements

Also Read
ആ മമ്മൂട്ടി ചിത്രം റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസം അപ്രതീക്ഷിതമായി സുരേഷ് ഗോപിയുടെ സൂപ്പർ സിനിമ റിലീസ് ചെയ്തു; മെഗാസ്റ്റാർ ചിത്രം ബോക്സ് ഓഫീസിൽ മൂക്കുകുത്തി

കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രാ തോമസ്സിന്റെ വെളിപ്പെടുത്തൽ. ഏഴ് മണി എന്ന് പറഞ്ഞാൽ ലാലേട്ടൻ അതിന് മുൻപ് തന്നെ സെറ്റിലുണ്ടാവുമെന്ന് നടി പറയുന്നു. ശരിക്കും അതാണ് പ്രൊഫഷണലിസമെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഞാൻ പല ആക്ടേഴ്സിനോടും പറഞ്ഞ സമയത്ത് വരാത്തതുകൊണ്ട് വണ്ടിയും എടുത്ത് പോയിട്ടുണ്ട്.

അവർ വേറെ വണ്ടി വിളിച്ച് സെറ്റിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ആരാണെന്ന് പറയുന്നില്ല. അവരൊക്കെ വളരെ പോപ്പുലറായിട്ടുളള ആളുകളാണ്. അവർക്കറിയാം അവര് ചെയ്തത് തെറ്റാണെന്ന കാര്യം. ഞാൻ പ്രൊഡക്ഷൻ സൈഡിൽ സ്ട്രിക്റ്റ് ആണെന്നുളള കാര്യം അവർക്കെല്ലാം അറിയാം. ഞാൻ പ്രൊഡക്ഷനിൽ സ്ട്രിക്റ്റാണ്.

ഒരു എഴ് മണി പറഞ്ഞാൽ എഴര മണി വരെയൊക്കെ വെയിറ്റ് ചെയ്യും. അത് കഴിഞ്ഞാൽ ഞാൻ വണ്ടിവിടും. ഇത് കേട്ട് ഫ്രൈഡെ ചെയ്ത സിനിമകളിൽ എറ്റവും താരനിരയുളള സിനിമ ഏതാണെന്ന് നോക്കിയാൽ ഒരു ഊഹം കിട്ടിയേക്കും എന്നായിരുന്നു അവതാരകൻ പറഞ്ഞത്.

ഇതിന് മറുപടിയായി ലാലേട്ടനെ വെച്ചും നമ്മള് സിനിമ ചെയ്തിട്ടില്ലേ എന്ന് സാന്ദ്ര പറയുന്നു. ലാലേട്ടൻ ഒക്കെ ഏഴ് മണി പറഞ്ഞാൽ 6.55ന് സെറ്റിലുണ്ടാവും. ശരിക്കും അതാണ് പ്രൊഫഷണലിസം. നമ്മള് ഇപ്പോ ഒരാളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ടെങ്കിൽ ജോലി ചെയ്യുന്ന സമയത്ത് കൃത്യസമയത്ത് വരിക എന്നുളളത് ഒരു മാന്യതയാണ്.

Also Read
അത്തരം സീനുകകളിൽ ഇനി അഭിനയിക്കില്ല, കടുത്ത തീരുമാവുമായി നയൻ താര, വിശ്വസിക്കാൻ ആവാതെ ആരാധകർ

അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞു. മോഹൻലാലിനൊപ്പം മുൻപ് പെരുച്ചാഴി എന്ന ചിത്രത്തിലാണ് സാന്ദ്ര തോമസ് അഭിനയിച്ചത്. സിനിമ നിർമ്മിച്ചതും നടി തന്നെയായിരുന്നു. ഫ്രൈഡെ ഫിലിംസിന്റെ ബാവറിൽ വിജയ് ബാബുവിനൊപ്പമാണ് സാന്ദ്ര തോമസ് ചിത്രം നിർമ്മിച്ചത്.

Advertisement