ചെറുപ്പം മുതൽ സമ്പാദിക്കാൻ വളരെ താൽപര്യമുള്ള ആളായിരുന്നു, തന്റെ സമ്പാദ്യത്തെകുറിച്ച് തുറന്നു പറഞ്ഞ് നിഷാ സാരംഗ്

315

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പര മലയാളം കുടുംബ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് . അഞ്ചു വർഷങ്ങളായി ആരാധകരെ ആവേശത്തിലാഴ്ത്തി ഓരോ എപ്പിസോഡും കടന്നു പോവുകയാണ്. ഉപ്പും മുളകിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഷ സാരംഗ്.

പരമ്പരയിൽ നീലിമ ബാലചന്ദ്രൻ തമ്പിയായി എത്തുന്ന താരത്തിന്റെ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്.
നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു.

Advertisements

സ്വയം അധ്വാനിച്ച് രണ്ട് പെൺകുട്ടികളെ വളർത്തിയ നിഷ ഇതുവരെയുള്ള ജീവിതത്തിൽ സമ്പാദിച്ചതെന്ത് എന്ന് കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

നിഷാ സാരംഗിന്റെ വാക്കുകൾ ഇങ്ങനെ:

ചെറുപ്പം മുതൽ സമ്പാദിക്കാൻ വളരെ താൽപര്യമുള്ള ആളായിരുന്നു. അങ്ങനെ എങ്കിൽ തന്നെ ഇന്ന് സമ്പാദ്യം എവിടെ എത്തി നിൽക്കുന്നു എന്നായിരുന്നു അവതാരകൻ നിഷ സാംരഗിനോട് ചോദിച്ചത്. താരത്തിന്റെ മറുപടിയിങ്ങനെ:

വലിയ സമ്പാദ്യമൊന്നുമില്ല. സമ്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റി. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇപ്പോൾ അവൾക്ക് കുട്ടിയായി.

ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം. അത്രയെ സമ്പാദ്യമുള്ളു. ചെറുപ്പത്തിലെ സമ്പാദിക്കാൻ ഇഷ്ടമാണ്. എന്ന് കരുതി വലിയ സമ്പത്തൊന്നും എന്റെ കൈയിൽ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താൻ പറ്റി എന്നുള്ളതാണ്.

നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയിൽ നിന്നും കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം അതെനിക്ക് സാധിച്ചു.

വേണമെങ്കിൽ എനിക്ക് കിട്ടുന്ന കാശ് ധൂർത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു എന്നും നിഷാ സാരംഗ് വ്യക്തമാക്കുന്നു.

Advertisement