മുഖ്യമന്ത്രി പിണറായി വിജയനെ ആരും കുറ്റം പറയുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല: വെളിപ്പെടുത്തലുമായി ജോയ് മാത്യു

170

തന്റെ ഇടതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യം പ്രകടമാക്കുന്നതിൽ പലപ്പോഴും മടി കാണിക്കാത്ത ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്നും പണ്ടുമുതലേ ആൾ എസ്എഫ്ഐ ആയിരുന്നുവെന്നും പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു.

താൻ രചനയും സംവിധാനവും നിർവ്വഹിച്ച അങ്കിൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനെ ആരും വിമർശിക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് തുറന്നു പറയുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു അഭിമുഖത്തിലാണ് ഈ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.

Advertisements

മമ്മൂട്ടിക്ക് പിണറായിയോട് കടുത്ത ആരാധനയാണെന്നും, ഒരിക്കൽ താനും മമ്മൂട്ടിയും അഭിനയിച്ച സിനിമയിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു സംഭാഷണം ഉണ്ടായിരുന്നു. അതിലെ ഒരു സംഭാഷണം തനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് അത് തിരുത്താൻ ശ്രമിച്ചപ്പോൾ മമ്മൂട്ടി അതിനു സമ്മതിച്ചില്ല എന്നുമാണ് ജോയ് പറയുന്നത്.

മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്ഐക്കാരനായിരുന്നു. അത് തുടർന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മൾ പിണറായി വിജയനെ വിമർശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ തിരക്കഥ എഴുതിയ അങ്കിൾ എന്ന സിനിമയിലെ നായക വേഷം ചെയ്തത് മമ്മൂട്ടി ആയിരുന്നു.

കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, വേണ്ടിവന്നാൽ ഞാൻ വിജയേട്ടനെ വിളിക്കുമെന്ന് സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു.

തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്. എന്നാൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു, ആ സമയം എന്നെ മമ്മൂട്ടി അതിനു സമ്മതിച്ചില്ല.

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശെരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശെരിയാണെന്നും അത് തിരുത്തേണ്ട ആവിശ്യം ഇല്ലെന്ന് എന്നോട് മമ്മൂട്ടി പറയുകയുണ്ടായി. മമ്മൂട്ടിക്ക് എല്ലാവരോടും വളരെ സ്‌നേഹമാണ്, എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ മമ്മൂട്ടി വിളിച്ച് അന്വേഷിക്കാറുണ്ട്.

കോവിഡ് കാലത്ത് മമ്മൂട്ടി വിളിച്ചിരുന്നു, എന്തെങ്കിലും ആവിശ്യം ഉണ്ടോയെന്ന് അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നു എന്ന് ജോയ് പറയുന്നു. എന്നാൽ മോഹൻലാൽ രാഷ്ട്രീയം പറയുന്ന ആൾ അല്ല, അദ്ദേഹം വളരെ കൂളായ വ്യക്തിയാണ്. നമ്മൾ പറയുന്നത് എല്ലാം അദ്ദേഹം കേൾക്കാറുണ്ട് എന്ന് ജോയ് മാത്യു പറയുന്നു.

അടിസ്ഥാനപരമായി മമ്മൂട്ടി നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാർട്ടിയുടെ ആളുമാണ്. എന്നാൽ താനും മമ്മൂട്ടിയും തമ്മിൽ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളതെന്ന് ജോയ്മാത്യു പറഞ്ഞു. ഞങ്ങൾ തമ്മിൽ സ്നേഹ സംഭാഷണം വളരെ കുറവാണ്.

അദ്ദേഹത്തിന്റെ സെറ്റിൽ ഞാൻ ചെന്നുകഴിഞ്ഞാൽ, എന്നെ കണ്ടാൽ തന്നെ പറയും നിങ്ങൾക്കൊന്ന് അടങ്ങിയിരുന്നൂടെ, നിങ്ങൾ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്.
അത് എന്റെ ഇഷ്ടമല്ലേ? ഞാൻ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചു പറഞ്ഞാൽ, നിങ്ങൾ ഒരു നികുതി ദായകൻ, വെറേ ആരുമില്ലല്ലോ, ഇവിടെ എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കുമെന്നും ജോയ് മാത്യൂ പറഞ്ഞു.

Advertisement