ലോക്ക്ഡൗൺ തുടങ്ങിയതോടെ മലയാളം സീരിയൽ താരങ്ങൾക്കെല്ലാം വിവാഹക്കാലമായിരുന്നു. കുറച്ചുകാലം വെറുതെ വീട്ടിൽ ഇരുന്നപ്പോൾ എന്നാൽ ഒന്നു കെട്ടിയേക്കാം എന്നത് പോലെയായിരുന്നു തുടരെ തുടരെയുള്ള താരങ്ങളുടെ വിവാഹം.
ഇതിൽ വീട്ടുകാരായി ഉറപ്പിച്ചതും, പ്രണയിച്ച് കെട്ടിയതും, ആരുമറിയാതെ രഹസ്യമായി വിവാഹിതരായവരും ഒക്കെ ഉണ്ടായിരുന്നു. ഏറ്റവുമൊടുവിൽ സീരിയൽ നടൻ രാഹുൽ രവിയുടെ വിവാഹവുംം നടന്നിരുന്നു. അതുപോലെ സീരിയൽ താരങ്ങളായ മൃദുല വിജയ് യുവകൃഷ്ണ എന്നിവരുടെ വിവാഹനിശ്ചയവും കഴിഞ്ഞ ആഴ്ച നടത്തി.
ദർശന ദാസ്, സ്വാതി നിത്യാനന്ദ്, ശരണ്യ ആനന്ദ്, ലത, തുടങ്ങി നിരവധി താരങ്ങളുടെ വിവാഹമാണ് കഴിഞ്ഞ അതാനും മാസങ്ങളായി നടന്നത്. ഇവിടം കൊണ്ടും തീരുന്നില്ല ലിസ്റ്റ്. ഇവപ്പോഴിതാ ഇനിയും വിവാഹം കഴിക്കാതെ നിൽക്കുന്ന താരങ്ങളോട് എത്രയും വേഗം വിവാഹിതരാവാൻ പറയുകയാണ് ആരാധകർ.
നടി മാളവിക വെയിലസിനോടാണ് കൂടുതൽ പേരുടെയും ഉപദേശം വന്നിരിക്കുന്നത്. മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവകൃഷ്ണയും മാളവികയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതുപോലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ രാഹുൽ രവിയും മാളവികയും നായിക, നായകന്മാരായി എത്തിയിരുന്നു.
അടുത്തടുത്തുള്ള ദിവസങ്ങളിൽ മാളവികയുടെ രണ്ട് നായകന്മാരും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയാണ് നടിയോട് ഇനിയെങ്കിലും വിവാഹം കഴിച്ചൂടേ എന്ന അഭ്യാർഥനയുമായി ആരാധകർ എത്തിയത്.
ശ്രീനിഷ് ആദ്യം പോയി. ഇപ്പോൾ യുവയും രാഹുലും പോയി. ഇനിയും നീ ആർക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകൻ മാളവികയോട് ചോദിക്കുന്നത്. രാഹുലിന്റെ വിവാഹ വീഡിയോയ്ക്ക് താഴെയും കമന്റിലൂടെ മാളവികയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്ന് വരികയാണ്.
ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ രവി വാവഹിതായത്. ലക്ഷ്മി എസ് നായരാണ് വധു. ലക്ഷ്മിയെ കണ്ടുമുട്ടിയതിനെ പറ്റിയും വിവാഹം കഴിക്കാൻ പോവുകയാണെന്നുമൊക്കെ രാഹുൽ തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. വൈകാതെ വിവാഹിതനാവുകയും ചെയ്തു.
സീരിയയിലെ സൗഹൃദം കണ്ട് മാളവികയെ രാഹുൽ വിവാഹം കഴിക്കുമെന്നാണ് ഞങ്ങൾ കരുതിയതെന്ന് ചിലർ പറയുന്നുണ്ട്. അതേ സമയം മുൻപ് തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരു അഭിമുഖത്തിൽ മാളവിക തന്നെ വ്യക്തത വരുത്തിയിരുന്നു.
എന്റെ വിവാഹത്തിന് സർപ്രൈസുകളൊന്നും ഉണ്ടാവില്ല. എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കും വിവാഹം വീട്ടിൽ ആലോചിച്ച് തുടങ്ങിയെന്നും പ്രണയ വിവാഹമല്ല, അറേഞ്ച്ഡ് ആയിരിക്കുമെന്നും നടി പറഞ്ഞിരുന്നു.