ഫ്‌ളവേഴ്‌സ് ചാനലിൽ സ്‌പ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പരയായ ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായി മാറി കഴിഞ്ഞു. ഈ സീരിയലിലെ താരങ്ങളും മലയാളികൾക്ക് പ്രിയങ്കരരായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.
ഈ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ശ്രുതി രജനീകാന്താണ്. ബാലതാരമായിട്ടായിരുന്നു മലയാളം മിനിസ്‌ക്രീനിൽ ശ്രുതിയുടെ അരങ്ങേറ്റം. ചെറുപ്രായത്തിൽ ഉണ്ണിക്കുട്ടൻ, ഏട്ട് സുന്ദരികൾ, മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്.
Also Read
മിസ് കേരള പട്ടവുമായി സിനിമയിലെത്തി തിളങ്ങി നിന്നിരുന്ന നടി സുവർണ മാത്യു ഇപ്പോൾ എവിടെ ആണെന്നറിയാമോ
ഒരു ബ്രേക്കിന് ശേഷം ചക്കപ്പഴത്തിലൂടെ തിരികെ എത്തി. ബിഗ് സ്‌ക്രീനിലും ശ്രുതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ഞെൽദോ, ചിലപ്പോൾ പെൺകുട്ടി എന്നീ ചിത്രങ്ങളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചക്കപ്പഴം എന്ന പരമ്പരയെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി.
ഈ വർഷം തന്റെ ജീവിതത്തിൽ സംഭവിച്ച എറ്റവും നല്ല കാര്യമാണ് ചക്കപ്പഴമെന്ന് ശ്രുതി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിൽ തന്നെ വഴിത്തിരിവായ പരമ്പരയെ കുറിച്ച് ശ്രുതി പറഞ്ഞത്. ആറ് വർഷത്തെ കഷ്ടപ്പാടുകൾക്ക് ശേഷം 2020ൽ തന്റെ ജീവിതത്തിൽ സംഭവിച്ച എറ്റവും നല്ല കാര്യമാണ് ചക്കപ്പഴം.
അറിയപ്പെടുന്ന ഒരു നടിയാകാൻ ഞാൻ എപ്പോഴും സ്വപ്നം കാണുമായിരുന്നു. ഒരു അവസരത്തിനായി ആറ് വർഷത്തിലേറെയായി ശ്രമിക്കുകയായിരുന്നു ഞാൻ. ഈ സമയത്തെല്ലാം ചുറ്റുമുളള ആളുകളിൽ നിന്ന് വിമർശനങ്ങളുണ്ടാവുകയും ഞാൻ നിരാശപ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രമങ്ങളെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ച സമയവും ഉണ്ടായി.
എന്നാൽ അച്ഛന് എന്നിൽ വിശ്വാസമുണ്ടായിരുന്നു, അദ്ദേഹം കൂടെ നിന്നു. മുൻപ് എന്റെ ജീവിതത്തിലെ ഒരെയൊരു ലക്ഷ്യം അച്ഛന് എന്നെക്കുറിച്ചോർത്ത് അഭിമാനിക്കാൻ കഴിയണം എന്നതായിരുന്നു. അതിപ്പോൾ, ചക്കപ്പഴത്തിലൂടെ യാഥാർത്ഥ്യമായെന്ന് ഞാൻ കരുതുന്നു. പ്രേക്ഷകരിൽ നിന്നും എനിക്ക് ലഭിച്ച സ്വീകാര്യത അവിശ്വസനീയമാണ്.
ഇപ്പോൾ എന്നെ പരിഹസിച്ച അതേ ആളുകൾ തന്നെ അഭിമാനത്തോടെ പറയുന്നു, ഇത് ടിവിയിലെ ഞങ്ങളുടെ പെൺകുട്ടിയാണ്. ചക്കപ്പഴം ടീമംഗങ്ങളെല്ലാം ഇപ്പോൾ തനിക്ക് സ്വന്തം കുടുംബം പോലെയാണ്. സെറ്റിൽ എത്തുമ്പോൾ സ്വന്തം വീട്ടിലേക്ക് വന്ന ഫീലാണെന്നും ഇപ്പോൾ നൂറ് ദിവസങ്ങളായി ഞങ്ങൾ ഒരുമിച്ചെന്നും ശ്രുതി രജനീകാന്ത് വ്യക്തമാക്കുന്നു.