അത്രയും അമേസിംഗ് ആണ് ചേച്ചി, അർച്ചന സുശീലനെ കുറിച്ച് പാടാത്ത പൈങ്കിളി താരം അങ്കിത പറഞ്ഞത് കേട്ടോ

170

നിരവധി ജനപ്രിയ സീരിയലുകളിൽ വില്ലത്തിയായും നായികയായും വേഷമിട്ട താരമാണ് അർച്ചന സുശീലൻ. ഇപ്പോൾ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കൂടിയാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രി എന്ന സീരയലിലൂടയാണ് താരം പ്രശസ്തയായത്.

ഇതിലെ വില്ലത്തി ഗ്ലോറിയായ യായി മിനിസ്‌ക്രീനിലെത്തിയ താരം ചുരുങ്ങിയ നേരം കൊണ്ട് തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കുകയായിരുന്നു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന പരമ്പരയിൽ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അർച്ചന കുടുംബ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

Advertisements

വില്ലത്തിയാണെങ്കിലും അതുവരെ കണ്ട നെഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു നടിയുടെ അഭിനയം. ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രം നോക്കാതെ വില്ലത്തിയായ അർച്ചനയെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം അർച്ചന വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ്. അതും ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടൊണ് അർച്ചന മടങ്ങി എത്തിയിരിക്കുന്നത്. സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയാണ് അർച്ചന ഈ പരമ്പരയിലും അവതരിപ്പിക്കുന്നത്.

ഇപ്പോഴിത അർച്ചനയെ കുറിച്ച് പാടാത്ത പൈങ്കിളിയിലെ മറ്റൊരു കഥാപാത്രമായ അങ്കിത വിനോദ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാടാത്ത പൈങ്കിളിയിൽ മധുരിമ എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന നടിയാണ് അർച്ചന എന്നാണ് അങ്കിത വിനോദ് പറയുന്നത്.

സോഷ്യൽ മീഡിയയിലെ ഇൻസ്റ്റഗ്രാം ക്യു എ സെഷനിലായിരുന്നു നടിയുടെ പ്രതികരണം. മിനിസ്‌ക്രീനിലെ പ്രിപ്പെട്ട നടി ആരാണ് എന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു അങ്കിതയുടെ പ്രതികരണം. അർച്ചനയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടിയെ കുറിച്ച് അങ്കിത വെളിപ്പെടുത്തിയത്.

ചേച്ചി മികച്ച നടിയാണ്. കൂടാതെ ചെറിയ ചലനങ്ങളിൽ പോലും ആ കഥാപാത്രം ഉണ്ട്. അത്രയും അമേസിംഗ് ആയ നടിയാണ് അർച്ചന ചേച്ചി എന്നാണ് അങ്കിത പറയുന്നത്. മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.

പരസ്പരം എന്ന ഹിറ്റ് പരമ്പരയ്ക്ക് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പരമ്പരയാണിത്. സുധീഷിന്റെ ഭാര്യയും നടിയുമായ അഞ്ജിതയും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് അഞ്ജിത മനിസ്‌ക്രിനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്. കൺമണിയുടേയും ദേവയുടേയും കുടുംബജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്.

Advertisement