കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല; കാരണം അമിത മദ്യപാനത്തെ തുടർന്നുള്ള കരൾ രോഗമെന്ന് സിബിഐ

74

മലയാളത്തിന്റെ പ്രിയ ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്. മണിയുടെ മരണം അമിത മദ്യപാനത്തെ തുടർന്നുള്ള കരൾ രോഗം മൂലമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 35 പേജുള്ള അന്വേഷണ റിപ്പോർട്ട് സിജെഎം കോടതിയിലാണ് സിബിഐ നൽകിയത്.

തുടർച്ചയായ മദ്യപാനം കരൾ രോഗത്തിന് കാരണമായി. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോണ്ടിച്ചേരിയിലെ ജിപ്‌മെറിലെ പ്രമുഖ ഡോക്ടർമാരുടെ വിദ??ഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്. ചൈൽഡ് സി സിറോസിസാണ് മരണ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

Advertisements

കരൾ ദുർബലമായിരുന്നു. അതിനാൽ മീഥൈൽ ആൽക്കോഹോളിന്റെ അംശങ്ങൾ ശരീരത്തിൽ കിടന്നു. രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോൾ അപകടകരമായ അളവിലുള്ളതല്ല. പച്ചക്കറി വേവിക്കാതെ കഴിച്ചതിനാലാണ് ക്ലോർപൈറിഫോസ് ശരീരത്തിൽ കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ആയുർവേദ ലേ?ഹ്യത്തിൽ നിന്ന് കഞ്ചാവിന്റെ അംശം ശരീരത്തിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്

Advertisement