ആ ക്ലാസിക് മൂവിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തികരിച്ചു, മോഹൻലാലിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയാണ്: സിബി മലയിൽ

3246

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർ സംവിധായകനാണ് സിബി മലയിൽ. 1985 ൽ മുത്താരംകുന്ന് പിഒ എന്ന സിനിമയിലൂടെ കടന്നു വന്ന അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

സൂപ്പർതാരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും വെച്ച് ഒന്നിനൊന്ന് മികച്ച സിനമകൾ അദ്ദേഹം ഒരുക്കി. ഒരുകാലത്ത് സിബി മലയിൽ ലോഹിതദാസ് മോഹൻലാൽ ടീം മലയാള സിനിമയിൽ ക്ലാസിക് സിനിമകളുടെ തരംഗം സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു.

Advertisements

കീരീടവും, ദശരഥവും, ഹിസ് ഹൈനസ് അബ്ദുള്ളയും, ഭരതവും, കമലദളവും ചെങ്കോലുമൊക്കെ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളാണ്. കീരീടം എന്ന സിനിമയുടെ സീക്വലായ ചെങ്കോൽ എന്ന സിനിമയ്ക്ക് ശേഷം വീണ്ടുമൊരു ഹിറ്റ് സിനിമയുടെ സീക്വൽ പറയാനുള്ള ഒരുക്കത്തിലാണ് സിബി മലയിലും ടീമും.

മോഹൻലാൽ നടവിസ്മയം തീർത്ത ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സിബി മലയിൽ. സിനിമയുടെ തിരക്കഥ പൂർത്തികരിച്ചു കഴിഞ്ഞെന്നും മോഹൻലാലിന്റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സിബി മലയിൽ പറയുന്നു.

സിബിമലയിലിന്റെ വാക്കുകൾ ഇങ്ങനെ:

ദശരഥം സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ നേരത്തേ പ്ലാൻ ഉണ്ടായിരുന്നു. പല രീതിയിലും അതിന്റെ ചർച്ചകൾ നടന്നിരുന്നു. പക്ഷേ എനിക്ക് അതൊന്നും തൃപ്തിയായില്ല. ഇപ്പോൾ ഞാനും കൂടി ഇൻവോൾവായിട്ട് അതിന്റെ എഴുത്ത് ജോലി പൂർത്തീകരിച്ചിട്ടുണ്ട്.

മോഹൻലാലുമായി അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മോഹൻലാൽ അതിലേക്ക് വരാൻ ഇനിയും സമയമെടുക്കും. അത് കൊണ്ടാണ് അങ്ങനെയൊരു കാലതാമസം നേരിടേണ്ടി വരുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് സിബി മലയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement