നിരവധി ജനപ്രിയ സീരിയലുകൾ മലയാളികളുടെ സ്വീകരണമുറിയിൽ എത്തിച്ചിട്ടുള്ള ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന മലയാള സീരിയലൽ. ഈ സീരിയലിലെ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്ന താരങ്ങളും മലയാളിക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
അതേ പോലെ സീരിയൽ താരങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മനീഷ മഹേഷ്. പാടാത്ത പൈങ്കിളി എന്ന മലയാള സീരിയലിലൂടെ അരങ്ങേറിയ താരമാണ് മനീഷ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ.
മികച്ച അഭിപ്രായമാണ് പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് മനീഷ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. കല്യാണ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് മനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് നിമിഷങ്ങൾ തന്നെ സമൂഹമാധ്യമങ്ങൾ ചിത്രങ്ങളെല്ലാം ഏറ്റെടുത്തു. കല്യാണം ആയോ എന്നാണ് പലരും കമന്റിടുന്നത്.
എന്നാൽ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണിതെന്നാണ് അറിയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരമാണ് മനീഷ. കഴിഞ്ഞ സെപ്റ്റംബർ 7 മുതലാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ചത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടങ്ങി ആദ്യ ആഴ്ച കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ആദ്യ അഞ്ച് സീരിയലുകളിൽ ഒന്നായി മാറി പാടാത്ത പൈങ്കിളി. കൺമണി എന്ന കഥാപാത്രത്തെയാണ് മനീഷ സീരിയലിൽ അവതരിപ്പിക്കുന്നത്. ഒരു വലിയ വീട്ടിലെ വളർത്തു മകളായി വളരേണ്ടി വരുന്ന പെൺകുട്ടിയുടെ കഥയാണ് സീരിയൽ പറയുന്നത്.
സ്വന്തം മകളെ പോലെയാണ് കൺമണിയെ വീട്ടുകാർ വളർത്തുന്നത്. എന്നാൽ ആ വീട്ടിലേക്ക് വന്നു കയറിയ കുറേ മരുമക്കളാണ് കണ്മണിക്ക് ജീവിതം സംഘർഷഭരിതം ആക്കി മാറ്റിയത്. മികച്ച അഭിപ്രായമാണ് മനീഷയുടെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ച കൊണ്ടിരിക്കുന്നത്.