സീരിയലിൽ അഭിനയിക്കാൻ എത്തിയത് ആരും അറിയാതെ, സുഹൃത്തുക്കൾ ഞെട്ടി: വെളിപ്പെടുത്തലുമായി നീയും ഞാനും സീരിയലിലെ വില്ലത്തി ലക്ഷ്മി

2344

സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ നീയും ഞാനും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. 45 കാരനായ രവി വർമ്മന്റെയും 20 കാരിയായ ശ്രീലക്ഷ്മിയുടെയും പ്രണയ കഥപറയുന്ന ചിത്രം വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുത്തു.

പരമ്പരയിലെ മറ്റൊരു കഥാപാത്രമാണ് സാൻഡ്ര. സീരിയലിൽ വില്ലത്തിയായിട്ടാണ് സാൻഡ്ര എത്തുന്നതെങ്കിലും നിരവധി ആരാധകർ അവർക്കുമുണ്ട്. ലക്ഷ്മി നന്ദനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിൽ തുടക്കക്കാരിയായ ലക്ഷ്മിക്ക് മികച്ച സ്വീകാര്യതയാണ് സാൻഡ്ര എന്ന കഥാപാത്രത്തിലൂടെ ലഭിക്കുന്നത്.

Advertisements

സിമ്പിൾ മോഡേൺ ലുക്കിലാണ് സാൻഡ്രയായി ലക്ഷ്മി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ലക്ഷ്മിയുടെ സ്‌റ്റൈൽ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാണ്. ഇപ്പോൾ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.

ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആരും അറിയാതെയായിരുന്നു താൻ സീരിയലിന്റെ ഓഡിഷനിൽ പങ്കെടുത്തതും അഭിനയിക്കാനെത്തുന്നതും. വീട്ടിലും അറിയില്ലായിരുന്നു.എന്നാൽ ആദ്യത്തെ രംഗം ചിത്രീകരിക്കാനായി എത്തിയതാകട്ടെ തന്റെ സുഹൃത്തുക്കൾ പഠിക്കുന്ന കോളേജിലും.

അവർക്കൊന്നും താൻ സീരിയലിൽ അഭിനയിക്കുന്നത് അറിയില്ലായിരുന്നു. ആദ്യം സംവിധായകൻ തന്നോട് പറഞ്ഞത് ഇന്ന് ചിത്രീകരണം ഇല്ല എന്നായിരുന്നു.ഇതിനിടെ സുഹൃത്തുക്കളെ കണ്ടിരുന്നു. അവരോട് അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതും അവർ അത്ഭുതപ്പെട്ടുകയായിരുന്നു.

എന്നാൽ വളരെ പെട്ടെന്ന് വിളിച്ച് റെഡിയായിട്ട് വരാൻ പറഞ്ഞു.അതോടെ ടെൻഷൻ ആയി. എന്നാൽ ആദ്യ ടേക്കിൽ തന്നെ ഓക്കെയായതും എല്ലാവരും അഭിനന്ദിച്ചുവെന്നും ലക്ഷ്മി പറയുന്നു. സീരിയലിൽ ഇതാദ്യമായിട്ടാണെങ്കിലും ഷോർട്ട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Advertisement