ആരെങ്കലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാൽ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക: കനിഹയുടെ വാക്കുകൾ വൈറൽ

147

സൂസി ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അറങ്ങേറിയ താരസുന്ദരിയാണ് കനിഹ. മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാള് കൂടിയാണ് കനിഹ. ഓർത്തിരിക്കുന്ന നിരവധി റോളുകളാണ് കനിഹ മലയാളത്തിൽ ചെയ്തിരിക്കുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ നായികയായ താരംകൂടിയാണ് കനിഹ. മാമാങ്കമാണ് കനിഹയുടെതായി മലയാളത്തിൽ എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

Advertisements

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കനിഹയുടെ പ്രതികരണം. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തണമെന്നും ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കണമെന്നും താരം പറയുന്നു. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുകയെന്നും കനിഹ പറയുന്നു. തന്റെ ഒരു പഴയ ചിത്രം കണ്ടപ്പോഴുള്ള ഓർമ്മകളും ചിന്തകളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കനിഹയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പൂർണരൂപം ഇങ്ങനെ:

ഹാ തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്. നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപോയി.

ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് പെട്ടെന്നാണ് ഓർത്തത്! ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ? ഒരിക്കലുമല്ല. മുൻപെങ്ങും ഇല്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്‌നം? നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് ..

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിർത്തുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക എന്നായിരുന്നു കന്ഹ കിറിച്ചത്.

അതേ സമയം 1999 ലെ മിസ്സ് മധുരയായിരുന്നു കനിഹ 2001 ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും കനിഹ കരസ്ഥമാക്കിയിരുന്നു. ഫൈവ്സ്റ്റാർ ആയ.ിരുന്നു കനിഹയുടെ ആദ്യ ചിത്രം എങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ കന്നട റീമേക്കായ അണ്ണവരുവി എന്ന സിനിമയിലാണ്.

മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കനിഹ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാഗ്യദേവത, ദ്രോണ, ബാവുട്ടിയുടെ നാമത്തിൽ, സ്പിരിറ്റ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ചെയ്യാൻ കനിഹയ്ക്ക് സാധിച്ചു.

അഭിനയത്തിനു പുറമേ ടെലിവിഷൻ അവതാരകയായും കനിഹ ജോലി ചെയ്തിരുന്നു. സ്റ്റാർ വിജയ്, സൺ ടിവി എന്നീ തമിഴ് ചാനലുകളിൽ അവതാരകയായിരുന്നു. ഇതിനു പുറമേ ഡബ്ബിംഗ് രംഗത്തും കനിഹ തുടക്കം കുറിച്ചു. തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് കനിഹ ശബ്ദം നൽകിയിട്ടുണ്ട്.

Advertisement