മണിച്ചിത്രത്താഴിലേക്ക് ആ നടനെ കാസ്റ്റ് ചെയ്തത് ശോഭന പറഞ്ഞിട്ട്: വെളിപ്പെടുത്തലുമായി ഫാസിൽ

13553

1993 ൽ ഫാസിൽ സംവിധാനം ചെയ്ത് മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും മൽസരിച്ചഭിനയിച്ച മണിച്ചിത്രത്താഴ് എന്ന സിനിമ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ഒരു ചിത്രമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ ചിത്രം പുതുമ നഷ്ടപ്പെട്ട് പോകാതെ പ്രേക്ഷകർക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പായതാണ്.

ഡോ. സണ്ണി ജോസഫും, നകുലനും, ഗംഗയും, നാഗവല്ലിയും, കിണ്ടിയും ശ്രീദേവിയുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

ചിത്രത്തിൽ രാമനാഥന്റെ റോളിൽ അഭിനയിച്ച ശ്രീധർ എന്ന കന്നഡ താരത്തെ കുറിച്ചായിരുന്നു സംവിധായകന്റെ വാക്കുകൾ. രാമനാഥന്റെ റോളിൽ അഭിനയിച്ച നടനെ കാസ്റ്റ് ചെയ്തത് ശോഭനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നുവെന്നും ഫാസിൽ പറയുന്നു.

Also Read
ആരാധനയോടെ അന്ന് സുരേഷ് ഗോപിയുടെ കൂടെ നിന്ന് ചിത്രം എടുത്ത കുട്ടി വർഷങ്ങൾക്കു ശേഷം അതേ താരത്തിന്റ നായികയായി: സംഭവം ഇങ്ങനെ

മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്തത് ബേസിക്കലി അവർ ഒരു നർത്തകി ആയത് കൊണ്ടാണ്. നൃത്തവും അഭിനയവും ഒരു പോലെ മനോഹരമായി ചെയ്യുന്ന മറ്റൊരാൾ നമ്മുടെ സിനിമ മേഖലയിലില്ല.

അത് കൊണ്ട് ശോഭന മാത്രമായിരുന്നു ഗംഗയായും നാഗവല്ലിയായും എന്റെ മനസ്സിലുണ്ടായിരുന്നത്. അതിലെ രാമനാഥൻ എന്ന കഥാപാത്രം ശ്രീധർ ആണ്. ആ കഥാപാത്രത്തെ കണ്ടെത്താൻ ഞങ്ങൾ ഒരു പാട് വിഷമിച്ചു. പിന്നെ ശോഭനയോട് കാര്യം പറഞ്ഞപ്പോൾ അവരാണ് ശ്രീധറിനെക്കുറിച്ച് പറഞ്ഞത്.

അത്ര ബ്രില്യന്റായ ആളാണെന്ന് ശോഭന പറഞ്ഞപ്പോൾ ഇന്റർവ്യു പോലും നടത്താതെയാണ് ശ്രീധറിനെ തെരഞ്ഞെടുത്തതെന്ന് ഫാസിൽ പറയുന്നു. മണിച്ചിത്രത്താഴിൽ ശോഭനയെ കാസ്റ്റ് ചെയ്യാനുണ്ടായ പ്രധാന കാരണത്തെക്കുറിച്ച് പങ്ക് വയ്ക്കവെയാണ് ശ്രീധർ ചിത്രത്തിലെത്തിയതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്.

ശോഭനയുടെ അഭിനയ പ്രകടനം പോലെ തന്നെ മോഹൻലാലിന്റെ സണ്ണി ജോസഫ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് മണിച്ചിത്രത്താഴ് നിർമ്മിച്ചിരിക്കുന്നത്. പ്രമുഖരായ സിദ്ദിഖ് ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു.

നിരവധി പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ഈ ചിത്രം നേടി. കൂടാതെ ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. മണിച്ചിത്രത്താഴ് ഇന്ത്യയിലെ വിവിധ ഭാഷകളിലേയ്ക്ക് റീമോക്ക് ഛെയ്യുകയും ചെയ്തിരുന്നു.

Also Read
അമ്മയായിട്ട് അല്ല ഒരു കൂട്ടികാരി ആയിട്ടാണ് കണ്ടിരുന്നത്, അമ്മ മരിച്ചെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് കൽപ്പനയുടെ മകൾ

തിമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ രീമേക്ക് ചെയ്ത് ചിത്രം വലിയ വിജയമായിരുന്നു തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ, കന്നടയിൽ ആപ്തമിത്ര എന്നീ പേരുകളിലാണ്
ഈ സിനിമ ഇറഹ്ങിയത്.

Advertisement