ദിലീപിന്റെ പുതിയ സിനിമ നിർമ്മിക്കുന്നത് ആസിഫലി; ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത് ജോഷി

24

മലയാള സിനിമയിൽ അഭിനയത്തിൽ നിന്ന് നിർമ്മാണത്തിലേക്ക് കാൽവെപ്പ് നടത്തിയ നടന്മാരിലൊരാളാണ് ആസിഫ് അലി. കോഹിനൂർ, കവി ഉദ്ദേശിച്ചത് എന്ന രണ്ട് ചിത്രങ്ങൾ സ്വന്തം നിർമ്മാണത്തിൽ അദ്ദേഹം റിലീസ് ചെയ്തു. ഈ സിനിമകൾ രണ്ടും ആസിഫ് തന്നെ പ്രധാന വേഷത്തിലെത്തിയവയായിരുന്നു. ഇപ്പോഴിതാ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ദിലീപിന്റെ പുതിയ സിനിമ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ആസിഫ്.

മാസ്റ്റർ ഡയറക്റ്റർ ജോഷി സംവിധാനം ചെയ്യുന്ന ഈ ദിലീപ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നവംബർ അവസാനത്തോടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ആസിഫ് നായകനായെത്തുന്ന അണ്ടർ വേൾഡ് നാളെ തീയേറ്ററുകളിലെത്തും. 2017 ൽ വന്ന ‘കാറ്റി’ന് ശേഷം വരുന്ന അരുൺകുമാർ അരവിന്ദ് ചിത്രമാണ് അണ്ടർ വേൾഡ്. അമൽ നീരദിന്റെ ‘സിഐഎ’യുടെ രചന നിർവഹിച്ച ഷിബിൻ ഫ്രാൻസിസ് ആണ് അണ്ടർ വേൾഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ഫർഹാൻ ഫാസിൽ, മുകേഷ്, ലാൽ ജൂനിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

Advertisements

അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിർമ്മാണം ഡി14 എന്റർടെയ്ൻമെന്റ്സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

Advertisement