തന്നെ കണ്ട് ആരും അനുകരിക്കരുത്, എല്ലാവരും സുഹാനയും മഷൂറയുമല്ല; 2 കെട്ടിയതിനെ പറ്റി ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ

55

ബഷീര്‍ ബഷി പ്രേക്ഷകര്‍ക്ക് ബിഗ് ബോസിലൂടെ സുപരിചിതനായ താരമാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവര്‍ക്ക് കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. രണ്ടാമതായി വിവാഹം കഴിക്കുന്നതിന് മുന്‍പ് ആദ്യഭാര്യയോട് ഇതേക്കുറിച്ച്‌ പറഞ്ഞിരുന്നുവെന്നും അവളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ബഷീര്‍ ബഷി പറയുന്നു.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബഷീര്‍ ബഷി ഇതിനെ കുറിച്ച്‌ പറഞ്ഞത്. സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാര്‍. കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ് സുഹാനയുമായി പ്രണയത്തിലായത്.

Advertisements

അന്നവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് അവളെ വിവാഹം ചെയ്തത്. മഷൂറയെ വിവാഹം കഴിച്ചെങ്കിലും സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. മംഗലാപുരത്തുള്ള സമയത്തായിരുന്നു മഷൂറയെ പരിചയപ്പെട്ടത്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിചയത്തിലായത്. തന്റെ ഫോട്ടോ കണ്ടതിന് ശേഷം തനിക്കായി മാത്രം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പുള്ളിക്കാരി. ചാറ്റിംഗിലൂടെയായിരുന്നു പ്രണയത്തിലായത്. ആദ്യഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.

എന്നാല്‍ തന്നെ കണ്ട് ആരും ഇത് അനുകരിക്കരുതെന്നാണ് ബഷീര്‍ ബഷിയ്ക്ക് പറയാനുള്ളത്. ചിലരൊക്കെ ഫോണില്‍ വിളിച്ച്‌ രണ്ട് വിവാഹത്തെക്കുറിച്ച്‌ ചോദിക്കാറുണ്ട്. എല്ലാവരും സുഹാനയും മഷൂറയുമല്ല.

ഞങ്ങളുടെ മനസ്സ് ഒരേപോലെ ആയതുകൊണ്ടാണ് ഇങ്ങനെ പോകുന്നത്. നിങ്ങള്‍ കരുതുന്ന പോലെയുള്ള ജീവിതമായിരിക്കില്ല വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement