പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നുനോക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് പോൺ താരത്തിൽ നിന്നും അവതാരക വേഷത്തിലേക്ക് മാറിയ മിയ ഖലീഫ. ആൾക്കാരുടെ ചൂഴ്ന്നുനോട്ടം തന്നെ അപമാനിക്കുന്നതായാണ് കാണുന്നതെന്നും മിയ ഖലീഫ. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ സമാന അനുഭവമുണ്ടായവർ തങ്ങൾക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും തുറന്നുപറഞ്ഞതായി മിയ ഖലീഫ വ്യക്തമാക്കി തങ്ങൾക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായാണ് വെളിപ്പെടുത്തൽ. പോൺ മേഖലയിൽ പ്രവർത്തിച്ചത് കാരണം സ്വകാര്യത് പൂർണമായി നഷ്ടമായെന്നും അവർ പറഞ്ഞു.
2015ൽ കേവലം മൂന്നു മാസം മാത്രമാണ് പോൺ മേഖലയിൽ പ്രവർത്തിച്ചതെങ്കിലും ഏറ്റവും അധികം സേർച്ച് ചെയ്യപ്പെട്ട പോൺ താരങ്ങളിൽ ഒരാളാണ് മിയ. ഐസിസ് ഭീഷണിയെത്തുടർന്ന് മിയ പോൺ രംഗം വിട്ട് അവതാരക വേഷത്തിലേക്ക് ചെക്കേറി. നേരത്തെ തനിക്ക് ഈ മേഖലയിൽ നിന്ന് അധികം സമ്ബാദിക്കാൻ കവിഞ്ഞിട്ടിലെല്‌നനംു കേവലം എട്ടു ലക്ഷം രൂപമാത്രമാണ് ലഭിച്ചതെന്നും മിയ ഖലീഫ വെളിപ്പെടുത്തിയിരുന്നു.