പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല, നല്ല സങ്കടമുണ്ട്: കുടുംബവിളക്കിൽ നിന്നും പിന്മാറുകയാണെന്ന് ‘ശീതൾ’ അമൃതാ നായർ

278

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാളി മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മിനിസ്‌ക്രീൻ താരങ്ങളോടൊപ്പം ബിഗ് സ്‌ക്രീൻ താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്.

സിനിമ താരങ്ങളായ മീര വാസുദേവ്, ശരണ്യ ആനന്ദ് എന്നിവരുടെ ആദ്യത്തെ സീരിയലാണിത്. യുവതാരങ്ങളും കുടുംബവിളക്കിൽ എത്തുന്നുണ്ട്. സ്വന്തം പേരിനെക്കാൾ കഥാപാത്രത്തിന്റെ പേരിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

Advertisements

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതൾ ആയെത്തുന്നത്.

Also Read
അതെ അവൾ എത്തിയിരിക്കുന്നു, അമ്മയ്ക്കും കുഞ്ഞിനും സുഖം: രണ്ടാമത്തെ കുഞ്ഞു പിറന്ന സന്തോഷം അറിയിച്ച് അശ്വതി ശ്രീകാന്ത്

ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്. ഇപ്പോഴിത ഒരു സങ്കട വാർത്തയുമായി അമൃത എത്തിയിരിക്കുകയാണ്. നടി കുടുംബവിളക്കിൽ നിന്ന് പിൻമാറുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ: ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.

എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം. കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യും. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ ഫ്‌ളാറ്റ്‌ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്.

ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്ന് താരം പറയുന്നു.

Also Read
‘മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തിൽ കഴിഞ്ഞിട്ടും താൻ തെറ്റ് ചെയ്തിട്ടില്ലെന്നതിൽ ഉറച്ചുനിന്ന പതിനെട്ടുകാരൻ; അവന്റെ ചങ്കുറപ്പാണ് ഡിഎൻഎ ടെസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്’: കുറിപ്പ് വൈറൽ

നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിൽ ഇതിനെ കുറിച്ചുള്ള സൂചന നടി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതോടെ അമൃതയോട് തന്നെ പ്രേക്ഷകർ സത്യാവസ്ഥ ചോദിക്കുകയായിരുന്നു. പ്രേക്ഷകരുടെ ചോദ്യം കനത്തതോടെ ആണ് ലൈവിൽ എത്തി ഇക്കാര്യം വെളിപ്പെടുത്തിയത്.

അമൃതയുടെ പിൻമാറ്റം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്, കുടുംബവിളക്കിലെ മികച്ച പ്രേക്ഷക സ്വീകാര്യത ഉളള കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അമൃതയുടേത്.

Advertisement