കെട്ടാൻ പോകുന്ന പെണ്ണിന്റെ ഫീച്ചേർസ് നാട്ടുകാർക്ക് ബോധ്യപ്പെടുത്തുന്നത് എന്തിനാന്ന് മനസിൽ ആവാത്തത് എനിക്കു മാത്രമാണോ, തുറന്നടിച്ച് ഡോ. അനുജ ജോസഫ്

1266

ഫോട്ടോഷൂട്ടുകൽ കൊണ്ടും വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഷൂട്ടുകൾ കൊണ്ടും സമ്പന്നമാണ് ഇപ്പോൾ സെഷ്യൽ മീഡിയ. മാന്യമായവ മുതൽ സഭ്യതയുടെ എല്ലാ അതിർവലമ്പുകളും പൊട്ടിക്കുന്ന തരത്തിലുള്ള സേവ് ദി ഡേറ്റുകൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായി മാറിയിരിക്കുന്നത് ബ്രില്ല്യൻസ് ഫോട്ടോഗ്രാഫിയുടെ ഒരു കപ്പിൾ ഫോട്ടോ ഷൂട്ട് ആണ്. കടൽക്കരയിൽ നിന്നും പകർത്തിയ ഫോട്ടോ ഷൂട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നല്ല രീതിയിൽ സൈബർ ആ ക്ര മ ണങ്ങളും നടക്കുന്നുണ്ട്.

Advertisements

നിരവധി ആളുകളാണ് ഈ കപ്പിൾ ഫോട്ടോ ഷൂട്ടിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അതിന് കാരണം ഫോട്ടോ ഷൂട്ടിലെ കപ്പിളുകളുടെ പോസ് തന്നെയാണ്. പെൺകുട്ടിയുടെ പിൻഭാഗത്ത് പിടിച്ചു കൊണ്ടുള്ള വരന്റെ പോസിനാണ് ഏറ്റവും കൂടുതൽ കമന്റുകൾ വന്നിരിക്കുന്നത്.

Also Read
ഒരു രാത്രി എന്നോടൊപ്പം കിടക്കാൻ എത്രയാണ് ചാർജെന്ന് ഞരമ്പൻ, കിടിലൻ മറുപടി നൽകി മീര വാസുദേവ്, പൊളിയെന്ന് ആരാധകർ

വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുവാൻ വേണ്ടി നടത്തിയിരിക്കുന്ന ഈ ഫോട്ടോ ഷൂട്ടിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ അക്ടിവിസ്റ്റ് ഡോക്ടർ അനുജ ജോസഫിന്റെ കുറിപ്പും ഇപ്പോൾ വൈറലാവുകയാണ്. പെൺകുട്ടിയെയും അതുപോലെ തന്നെ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആൺകുട്ടിയെയും വിമർശിച്ചുകൊണ്ടാണ് ഡോ. അനുജ പോസ്റ്റ് എഴുതിയിരിക്കുന്നത്.

ഡോ. അനുജയുടെ പോസ്റ്റ് ഇങ്ങനെ:

വെറൈറ്റി എന്നൊക്കെ പറഞ്ഞ് സമൂഹമാ ധ്യമങ്ങളിൽ വൈറലാകുന്നതിന് വേണ്ടിയാണ് ഇത്തരം ഫോട്ടോഷൂട്ട് പങ്കുവെച്ചതെങ്കിൽ അതിനുമുമ്പ് അല്പം ചിന്തിക്കേണ്ടത് കൂടെയായിരുന്നു.കപ്പിൾ ഫോട്ടോ ഷൂട്ട് എന്നപേരിൽ ഇത്തരത്തിൽ സംസ്‌കാരം ഇല്ലായ്മ പങ്കുവയ്ക്കപ്പെട്ടപ്പോൾ ആ പെൺകുട്ടി എങ്കിലും തന്റെ സ്ഥാനവും നിലയും എത്രത്തോളം ഉണ്ടെന്ന് ചിന്തിക്കേണ്ടതാണ്.

സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണെന്ന് ചിന്തിക്കുന്നവർക്ക് ഇടയിൽ ഒറ്റപ്പെടാതെ നിൽക്കുവാനാണ് അവർ ശ്രമിക്കുന്നത്. തന്റെ പങ്കാളി അല്ലേ, ഇത്തരത്തിൽ ഒരു പോസ് ചെയ്യുന്നത് കൊണ്ട് എന്താ എന്ന് ചിന്തിക്കുന്നതിന് പകരം തന്റെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് തയ്യാറാല്ലെന്ന് തുറന്ന നിലപാട് ആ പെൺകുട്ടി സ്വീകരിക്കേണ്ടത് ആയിരുന്നു.

അല്ലെങ്കിൽ ഇത്തരത്തിൽ ഒരു പോസിന് മുതിരുന്നതിന് മുമ്പ് രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടണ്ടത് ആയിരുന്നു. ഇനി പങ്കാളിയുടെ കാര്യം എടുക്കുക ആണെങ്കിൽ എൻറെ പെണ്ണ്, എന്റെ പെണ്ണിന്റെ ശരീരം എന്നൊക്കെ പറയുവാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതൊക്കെ അവിടെ നിൽക്കട്ടെ.

നമ്മൾ കടയിൽ നിന്നോ മറ്റോ സാധനങ്ങൾ വാങ്ങുന്നതിന് ധാരാളം പരസ്യങ്ങൾ നിത്യേന കാണാറുണ്ട്. അത് മറ്റുള്ളവരെ അതിൻറെ ഗുണം എത്രത്തോളം ഉണ്ടെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ്.അത്തരത്തിൽ സ്വന്തം ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുടെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുന്നതിന്റെ ഔചിത്യം എന്താണ്.

Also Read
അയാള്‍ ചതിക്കുകയായിരുന്നു, എന്റെ പണവും സ്വത്തും തട്ടിയെടുത്ത് മാനസികമായി തളര്‍ത്തി, സത്യത്തില്‍ അന്ന് നടന്നത് വിവാഹമല്ല വെറും ഫോട്ടോഷൂട്ട് മാത്രമായിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമല പോള്‍

സദാചാര ആങ്ങളമാരും മറ്റും വെറുതെ ഇരിക്കേണ്ട കാര്യം ഒന്നും തന്നെയില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അനിവാര്യം ആണ്. ഫോട്ടോ എന്നതിന്റെ പേരിൽ എന്ത് കോപ്രായം വേണമെങ്കിലും കാണിക്കാം എന്നതിന് ഒരു ഉദാഹരണം മാത്രമായി ഈ കപ്പിൾ ഫോട്ടോഷൂട്ട് ഇപ്പോൾ മാറിയിരിക്കുകയാണ് എന്നാണ് അനുജ കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായത്.

Advertisement