ഒരു കാലത്ത് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് സീതാ ലക്ഷ്മി. താരരാജാവ് മോഹൻലാലിനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത എവർഗ്രീൻ ഹിറ്റ് ദേവാസുരം എന്ന സിനിമയിൽ രേവതിയുടെ അനിയത്തിയായി വന്നാണ് സീത മലയാളികൾക്ക് സുപരിചിതയായി മാറിയത്.
ബാലതാരമായിട്ടും അല്ലാതെയും അതിന് മുൻപ് നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ സീരിയലുകളിൽ ആണ് സീത അഭിനയിച്ച് കൊണ്ടിരിക്കുന്നത്. താൻ രണ്ടാമതും വിവാഹിത ആയതിനെ കുറിച്ച് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ സീത വെളിപ്പെടുത്തിയിരുന്നു.
ആദ്യ വിവാഹബന്ധത്തിൽ ഉണ്ടായ പാളിച്ചകളെ കുറിച്ച് പറഞ്ഞ സീത രണ്ടാം വിവാഹത്തോടെ മതം മാറിയതിനെ പറ്റിയും വ്യക്തമാക്കി. ഇപ്പോഴത്തെ ഭർത്താവിനെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അബ്ദുൾ ഖാദർ എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തോടെ ഞാൻ മതം മാറി. യാസ്മിൻ എന്ന പേര് സ്വീകരിച്ചു.
അതേ സമയം തന്റെ ആദ്യ വിവാഹം ഒരു സാഡ് സ്റ്റോറിയാണെന്നാണ് സീതാലക്ഷ്മി പറയുന്നത്. സീരിയലിൽ അഭിനയിക്കുമ്പോഴാണ് പ്രണയത്തിലായത്. അദ്ദേഹം എന്റെ കൂടെ ഒരുമിച്ച് അഭിനയിച്ചു. എനിക്കന്ന് 21 വയസുണ്ടാവും. ആന്ധ്രാ സ്വദേശിയായ അദ്ദേഹത്തിന്റെ പേര് അനിൽ എന്നാണ്. അയാളുടേത് നല്ല സ്വഭാവമല്ലെന്ന് എന്നോട് മറ്റ് ആർട്ടിസ്റ്റുകൾ പറഞ്ഞിട്ടുണ്ട്.
എന്നെയും അദ്ദേഹം പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് ഒരു നടി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ഞാൻ കേട്ടില്ല. ഞങ്ങളെ പിരിക്കാൻ വേണ്ടി പറയുന്നതായിരിക്കുമെന്ന് കരുതി. മാത്രമല്ല കല്യാണം കഴിക്കണമെങ്കിൽ രണ്ട് വർഷം കാത്തിരിക്കണം. ഞാനൊരു ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. അതിന്റെ ഇഎംഐ അടക്കണം.
അതുകൊണ്ട് രണ്ട് വർഷം കാത്തിരുന്നിട്ട് ആ ബാധ്യത കഴിഞ്ഞിട്ട് കല്യാണം കഴിക്കാം. അല്ലെങ്കിൽ വിട്ടേക്കൂ എന്ന് തന്നെ പറഞ്ഞു. അയാളും ഓക്കെ പറഞ്ഞു. പക്ഷെ രണ്ട് മാസം ആയപ്പോഴേക്കും കല്യാണത്തിന് നിർബന്ധിച്ചു. കല്യാണം കഴിഞ്ഞും അഭിനയിക്കാമല്ലോ എന്ന് പറഞ്ഞു.
വീട്ടിൽ ഞാൻ ആയാളെ കല്യാണം കഴിക്കുന്നതിന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല. ഇപ്പോൾ തന്നെ ഇങ്ങനെ ടോർച്ചർ ചെയ്താൽ കല്യാണം കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് എന്റെ ചേട്ടൻ ചോദിച്ചു. അയാളെ വേണ്ടെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ കല്യാണം കഴിക്കുകയാണെങ്കിൽ അയാളെയേ കെട്ടൂ എന്നായി ഞാൻ.
അങ്ങനെ കല്യാണം കഴിഞ്ഞു. ആദ്യ ദിവസം മുതൽ പ്രശ്‌നം തുടങ്ങി. കല്യാണം കഴിഞ്ഞതിന് ശേഷം ഒരു സന്തോഷവുമില്ലാത്ത സ്വഭാവമായി. പിന്നെ എപ്പോഴും തല്ലും വഴക്കും തുടങ്ങി. ഒരിക്കൽ സ്റ്റൂൾ എടുത്ത് അടിക്കാനൊക്കെ വന്നു. മൂന്ന് വർഷം അദ്ദേഹത്തിന്റെ കൂടെയും ഏഴ് വർഷം എന്റെ വീട്ടിലുമായി പത്ത് വർഷം ജീവിച്ചു.
ആ മൂന്ന് വർഷത്തിനിടയിൽ ഞാൻ ഗർഭിണിയായി. ഭർത്താവിന്റെ ടോർച്ചർ കാരണം അത് അബോർഷനായി പോയി.
അമ്മയ്ക്ക് കാൻസർ വന്നതോടെ ആ ഫ്ളാറ്റ് വേണമെന്നായി. ഒടുവിൽ അമ്മ മ രി ച്ച തിന് ശേഷം ആ ഫ്ളാറ്റ് ഒപ്പിട്ട് വാങ്ങാൻ പറഞ്ഞു. അദ്ദേഹത്തിന് അത് മതി. എന്നെ വേണ്ടായിരുന്നു.
പണം വേണമെന്ന് മാത്രം അദ്ദേഹം വാശി പിടിച്ചതോടെ എനിക്ക് ഡിവേഴ്സ് തരാൻ ആവശ്യപ്പെട്ടു. അങ്ങനെ 2013 ൽ വിവാഹ മോചിതയായി. അതിന് ശേഷം നാല് വർഷത്തോളം അഭിനയിച്ചില്ല. ഒരിക്കൽ സീരിയൽ ലൊക്കേഷനിൽ അടിക്കാൻ വന്നു. വഴക്കാണെങ്കിലും അദ്ദേഹത്തോട് എനിക്ക് ഇഷ്ടമുണ്ടായിരുന്നു. എന്നെങ്കിലും തിരിച്ച് സ്‌നേഹിക്കുമെന്ന് കരുതി.
ആ സമയത്താണ് ഞാൻ അഭിനയിക്കുന്ന സീരിയലിൽ ഒരു നടന്റെ ആവശ്യം വന്നത്. അനിലിന്റെ കാര്യം ഞാൻ പറഞ്ഞു. പക്ഷെ ഞാൻ പറഞ്ഞിട്ടാണെന്ന് പറയരുതെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം സെറ്റിലെത്തി. എന്നെ കണ്ടിട്ട് അദ്ദേഹം അടുത്ത് വിളിച്ചു. സ്‌നേഹത്തോടെ എന്തെങ്കിലും പറയാനാവും എന്നാണ് ഞാൻ കരുതിയത്.
പക്ഷെ അവിടെയും എന്നെ തല്ലാൻ വേണ്ടി വിളിച്ചതായിരുന്നു. മ്യൂച്ചൽ ഡിവോഴ്‌സ് ചെയ്യാം. അതുകഴിഞ്ഞ് രണ്ട് വർഷം നീ നിന്റെ വീട്ടിൽ പോയി നിൽക്ക്. അഭിനയിക്കുകയൊന്നും വേണ്ട. എന്നിട്ട് നമുക്ക് ജീവിക്കാമെന്നൊക്കെ പറഞ്ഞു.
തിരിച്ച് വിളിക്കുമെന്ന് കരുതി നാലാഞ്ച് വർഷം അഭിനയിക്കാനും പോയില്ല.
ചേട്ടന്റെ വീട്ടിൽ നിന്നും എന്നെ തിരിച്ച് കൊണ്ട് പോകാൻ പറഞ്ഞ് വിളിക്കുമ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കല്യാണം ആയെന്ന് പറയുന്നത്. നീ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചോന്ന് പറഞ്ഞു. എന്റെ അമ്മയും അച്ഛനും ഡിവോഴ്‌സ് ചെയ്തവരാണ്. വളരെ കഷ്ടപ്പെട്ട് അമ്മ ഞങ്ങളെ വളർത്തിയത്.
നിസ്സാര പ്രശ്‌നത്തിന് നിങ്ങൾ ഡിവോഴ്‌സ് ആയില്ലേ. നോക്കിക്കോ ഞാൻ കല്യാണം കഴിച്ചാൽ വേർപിരിയില്ലെന്ന് അമ്മയോട് പറഞ്ഞു. പക്ഷേ എനിക്കും അത് സംഭവിച്ചു. ഞാൻ ഒരു തെറ്റും ചെയ്തില്ല. പണത്തിന് വേണ്ടിയാണ് അയാൾ എന്നെ ഉപേക്ഷിച്ചത്.
മറ്റൊരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വാക്ക് കേട്ടപ്പോൾ അങ്ങനെ തോന്നി. വാട്സാപ്പിൽ ഗ്രൂപ്പിൽ നിന്നുമാണ് അബ്ദുൾ ഖാദറിനെ കണ്ടുമുട്ടുന്നത്. പിന്നെ ഇഷ്ടത്തിലായി. ഇപ്പോൾ വിവാഹം കഴിച്ചെന്നുമ സീതാലക്ഷ്മി വ്യക്തമാക്കുന്നു.