കലോൽസവ വേദികളിൽ നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സിത്തു എന്ന് ഓമനപേരിട്ട് ആരാധകർ വിളിക്കുന്ന സിത്താര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ സിത്താര ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജായും എത്തുന്നുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കല്ലോൽസവത്തിൽ കലാതിലകമായിരുന്നു സിത്താര പിന്നീട് ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിത്താര തെളിയിച്ചിട്ടുണ്ട്.
പ്രശസ്ത ഡോക്ടറായ എം സജീഷിനെയാണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ തന്റെ ഭർത്താവ് ഡോ സജീഷിന് വിവാഹ വാർഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിത്താര ആശംസയുമായി എത്തിയത്.
സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
രാവിലെ തന്നെകാണുന്ന ലവ് ബേർഡ്സ് മാതൃകടീംസ് വിളിയുടെ ഹാങ്ങോവറിൽ ഒരുകാര്യം പറഞ്ഞോട്ടെ ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ. തർക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളിൽ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്.
ഒൻപതുമണി ന്യൂസിൽ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചർച്ച. പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തിൽ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചർച്ചകൾ മാത്രം. അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോൾ, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും.
Also Read
പത്ത് ജന്മമെടുത്താലും എനിക്ക് ചിത്രയെ പോലെ പാടാനാവില്ല: തുറന്നു പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്
ഒപ്പത്തിനൊപ്പം നിന്നുള്ള സ്നേഹിക്കൽ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തു പോലത്തെ അച്ഛന മ്മമാർ ഉണ്ട് രണ്ടാൾക്കും അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെയെന്നായിരുന്നു സിത്താരയുടെ കുറിപ്പ്. ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറൽ ആയി മാറിയിട്ടുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തരും ആണ് സിത്താരയ്ക്കും സജീഷിനും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.