ദിലീപ് ലാൽജോസ് ചിത്രം പൊളിഞ്ഞതോടെ നൗഷാദിന്റെ 14 കോടി പോയി, അവിടം മുതലാണ് വലിയ മനുഷ്യന്റെ താളം തെറ്റിയത്: ശാന്തിവിള ദിനേശ് പറഞ്ഞത്

13784

പ്രശസ്ത പാചക വിദഗ്ദനും പ്രുമഖ സിനിമാ നിർമ്മാതാവുമായനൗഷാദിന്റെ വിയോഗം സിനിമാ പ്രവർത്തകരേയും ആരാധകരേയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരിക്കമ്പോൾ ആയിരുന്നു നൗഷാദിന്റെ അപ്രതീക്ഷിത വിയോഗം.

ഹോട്ടൽ, കാറ്റിങ്ങ് ബിസിനസിന് ഒപ്പം സിനിമാ നിർമ്മാണത്തിലും ഇറങ്ങിയിരുന്നു നൗഷാദ് ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിരുന്നു. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല ഉൾപ്പെടെയുളള ചിത്രങ്ങൾ അദ്ദേഹത്തിന്റെ നിർമ്മാണത്തിലാണ് ഒരുങ്ങിയത്.

Advertisements

സിനിമകൾക്ക് പുറമെ നിരവധി കുക്കറി ഷോകളുമായി ടിവി രംഗത്തും സജീവമായിരുന്നു നൗഷാദ്. കൂടാതെ തിരുവല്ലയിൽ ഒരു ഹോട്ടലും കാറ്ററിംഗ് ബിസിനസും ഉണ്ടായിരുന്നു നൗഷാദിന്. അതേസമയം നൗഷാദ് നിർമ്മിച്ച സ്പാനിഷ് മസാല എന്ന ചിത്രത്തെ കുറിച്ചുളള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് ഇപ്പോൾ.

Also Read
എല്ലാവരെയും സഹായിക്കാനുള്ള സമ്പാദ്യം എനിക്കില്ല, മകളുടെ ഫീസ് അടയ്ക്കാനാണ് ആ സിനിമ ചെയ്യാൻ പെട്ടെന്ന് തീരുമാനിച്ചത്; തുറന്നുപറഞ്ഞ് സുരേഷ് ഗോപി

തന്റെ യൂടൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറയുന്നത്. മലയാളത്തിലെ ഹിറ്റ് മേക്കർ ആയിരുന്ന ലാൽജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത് എന്നാണ് സംവിധായകൻ പറയുന്നത്.

സ്പാനിഷ് മസാല നിർമ്മിച്ച ശേഷം നൗഷാദ് ജീവിതത്തിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ശാന്തിവിള ദിനേഷ് വെളിപ്പെടുത്തുന്നു.14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാൽജോസിന്റെ സ്പാനിഷ് മസാല നിർമ്മിച്ചത്. എന്നാൽ ആ ചിത്രം ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ശാന്തിവിള ദിനേഷ് പറയുന്നു. ലാൽജോസിന്റെ മറ്റ് സിനിമകൾ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാൻ നൗഷാദിനോട് ചോദിച്ചിരുന്നു.

മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടിയെന്നും ശാന്തിവിള ദിനേശ് ഓർത്തെടുത്തു. സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആർഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാൽ ലാൽജോസിന്റെയും ദിലീപിന്റെയും കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് ദയനീയ പരാജമായി ആ സിനിമ മാറിയെന്നും സംവിധായകൻ പറഞ്ഞു.

അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയെന്നും ശാന്തിവിള ദിനേഷ് പറഞ്ഞു. സിനിമാ മേഖലയിൽ ഒരുപാട് പേർ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ട്. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്പോഴും നൗഷാദ് എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു നിന്നത്. അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് തന്നെ അതായിരുന്നു എന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

Also Read
ലുലു മാളിൽ പാപ്പൻ ലുക്കിൽ സുരേഷ് ഗോപി, മാസ് ഡയലോഗ് അടിച്ച് ആരാധകരെ പുളകം കൊള്ളിച്ച് താരം, പാപ്പൻ പൊളിച്ചടുക്കുമെന്ന് ആരാധകരും

ദിലീപ് ലാൽ ജോസ് കൂട്ടുകെട്ടിൽ 2012ലാണ് സ്പാനിഷ് മസാല പുറത്തിറങ്ങിയത്. റൊമാന്റിക്ക് കോമഡി സ്പെയിനിൽ വെച്ച് ഭൂരിഭാഗവും ചിത്രീകരിച്ച സിനിമയാണ്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ആണ് ലാൽജോസ് ഈ ചിത്രം എടുത്തത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനയപ്രസാദ്, നെൽസൺ തുടങ്ങിയവരും വിദേശ താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു സ്പാനിഷ് മസാല.

നിവിൻ പോളി സിനിമയിൽ അതിഥി വേഷത്തിൽ എത്തി. ദിലീപിന്റെ കോമഡി രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും സിനിമയ്ക്ക് തിയ്യേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച് അഭിപ്രായങ്ങൾ വന്നു.

അതേസമയം നൗഷാദ് നിർമ്മിച്ച കാഴ്ച എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സംവിധായകൻ ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു കാഴ്ച. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ബ്ലെസി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു ഇത്. നൗഷാദും സേവി മനോ മാത്യൂവും ചേർന്നാണ് സിനിമ നിർമ്മിച്ചത്. കാഴ്ച അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് നേടിയത്.

Also Read
അതോടെ സംവൃതയുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെന്നും വാർത്ത പ്രചരിച്ചു; പക്ഷേ അന്ന് പൃഥ്വിരാജ് നൽകിയ മറുപടി ഇങ്ങനെ

മികച്ച പുതുമുഖ സംവിധായകനായി ബ്ലെസിയും, മികച്ച നടനായി മമ്മൂട്ടിയും, മികച്ച ബാലതാരങ്ങളായി ബേബി സനുഷയും മാസ്റ്റർ യഷും പുരസ്‌കാരങ്ങൾ നേടി. കാഴ്ചയ്ക്ക് ശേഷം ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ എന്നീ മമ്മൂട്ടി ചിത്രങ്ങളും നൗഷാദ് നിർമ്മിച്ചു. ഇവയെല്ലാം തകർപ്പൻ വിജയം നേടിയിരുന്നു.

Advertisement