മിമിക്രി രംഗത്തുനിന്നും സിനിമയിൽ സംവിധാന സഹായി ആയി എത്തി പിന്നീട് സൂപ്പർ നടനായി മാറിയ താരമാണ് ദിലീപ്. സംവിധായകൻ കമലിന്റെ അസ്സോസിയേറ്റായി എത്തിയ ദിലീപ് പിന്നീട് ചെറിയ റോളു കളിൽ തുടങ്ങി നായകസ്ഥാനത്തേക്ക് ഉയർന്ന് ജനപ്രിയ താരമായി മാറുക ആയിരുന്നു.
ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ദിലീപ്. എല്ലാതരം സിനിമകളും ചെയ്ത് നിരവധി ആരാധകരെ നേടാൻ ദിലീപിന് സാധിച്ചു. കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യാൻ അപാര കഴിവുള്ള ദിലീപിന്റെ ഹാസ്യ ത്തിന് പ്രാധാന്യമുളള ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വലിയ വിജയമാണ് നേടിയത്.
ചെറിയ വേഷങ്ങളിൽ അഭിനയിക്കുമ്പോൾ ദിലീപിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ സൈന്യം എന്ന ചിത്രം. 1994ൽ റിലീസ് ആയ ഈ സിനിമയിൽ ഒരു ചെറിയ റോളിലാണ് താരം എത്തിയത്.
ഇന്ത്യൻ എയർഫോഴ്സിന്റെ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമയിൽ മമ്മൂട്ടിക്കൊപ്പം മുകേഷ്, പ്രിയ രാമൻ, മോഹിനി, വിക്രം, ദിലീപ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ എത്തിയത്. തിയ്യേറ്ററുകളിൽ വമ്പൻ വിജയമായി മാറി മമ്മൂട്ടി ചിത്രം കൂടിയാണ് സൈന്യം. ഇപ്പോഴിതാ സൈന്യം ചെയ്ത സമയത്ത് ദിലീപിന് ഒപ്പമുളള അനുഭവം പങ്കുവെക്കുകയാണ് പ്രമുഖ ഗാനരചയിതാവ് ഷിബു ചക്രവർത്തി.
സഫാരി ചാനലിന്റെ പരിപാടിയിലാണ് ഷിബു ചക്രവർത്തിയുടെ തുറന്നു പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഹൈദാരാബാദിൽ വെച്ചായിരുന്നു സൈന്യത്തിന്റെ ഷൂട്ടിംഗ്. അന്ന് ദിലീപ് എല്ലാദിവസവും എന്റെ കൂടെ നട ക്കാൻ വരുമായിരുന്നു. മിക്ക ദിവസങ്ങളിലും വൈകുന്നേരം നടക്കാൻ ഇറങ്ങുമായിരുന്നു. ദിലീപും എന്റെകൂടെ വരും. അന്ന് മൊബൈൽ ഇല്ലാത്തതു കൊണ്ട് എസ്ടിഡി ബൂത്തിലേക്ക് ഫോൺ വിളിക്കാനൊക്കെ പോവും.
Also Read
ദൃശ്യം 2 ൽ നിന്നും ഒഴിവായത് പ്രതിഫലം കൂട്ടിചോദിച്ചതിനാൽ? മറുപടിയുമായി ബിജു മേനോൻ
രാത്രി പത്ത് മണിയാവുമ്പോൾ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ഞാനും ദിലിപും ഞങ്ങൾ താമസിക്കുന്ന ഹോട്ടലൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടക്കും. ദിലീപ് കൂടെ വരുന്നത് നമുക്കും സന്തോഷം ഉണ്ടാ ക്കുന്ന കാര്യമായിരുന്നു. കാരണം ദിലീപ് മിമിക്രി രംഗത്തുനിന്നുളള ആളായതുകൊണ്ട് എന്തെങ്കിലും തമാശ കളൊക്കെ അവൻ പറയും.
അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം ഉണ്ടായിരുന്നത് സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകൾ ഒന്നുമില്ല. പേരുകൾ പോലും ആർക്കും കറക്ടായിട്ട് ഇല്ലായിരുന്നു. സൈന്യത്തിൽ മമ്മൂട്ടി യുടെയും മുകേഷിന്റെയും കഥകളുളള സമയത്ത് അവിടെ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവർ.
അപ്പോ അവർക്ക് കഥ പറയാൻ പോവാൻ പറ്റില്ല. കാരണം മെയിൻ കഥ അപ്പുറത്താണ് നിൽക്കുന്നത്. അപ്പോ ദിലീപ് എന്റെ അടുത്ത് ഒരു ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഇവന് കൊക്കുതോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്ക് ഒരൽപ്പം ഉളളിൽ നിൽക്കാൻ പറ്റുന്ന രീതിയിലുളള സ്പേസ് ഉണ്ടാക്കി കൊടുത്തതും.
ദിലിപിന് ആ പേര് കൊടുത്ത് ആ ഗ്രൂപ്പിൽ കുറച്ച് സ്പേസ് ഉണ്ടാക്കികൊടുത്തു. അന്ന് മെലിഞ്ഞ ശരീര പ്രകൃത മുളള ആളായിരുന്നു ദിലീപ്. മെലിഞ്ഞിരിക്കുന്ന ദിലീപ് തടി തോന്നിക്കാൻ വേണ്ടി പത്ത് നാൽപത്തിമൂന്ന് സെന്റി ഗ്രേഡ് ഡിഗ്രി ചൂടിൽ കത്തിനിൽക്കുന്ന ഹൈദരാബാദിൽ ഷർട്ടിനുളളിൽ സെറ്റർ ഉളളിലിട്ടാണ് വന്നത്. നല്ല ചൂടുളള സമയത്ത് മുഴുവൻ ദിവസവും ദിലിപ് സെറ്ററിട്ട് നിന്നു.
Also Read
എന്തുകൊണ്ടാണ് ഇപ്പോൾ കോമഡി ചിത്രങ്ങൾ തീരെ ചെയ്യാത്തത്: കൃത്യമായി മറുപടിയുമായി മോഹൻലാൽ
അപ്പോ ആ ഒരു ഹാർഡ് വർക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താര ശരീരങ്ങൾ ആവശ്യ പ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാർഡത്തിലേക്കുളള വളർച്ചയിൽ ദിലീപിന്റെ ഹാർഡ് വർക്ക് തന്നെയായിരുന്നു കാരണം എന്നും ഷിബു ചക്രവർത്തി വ്യക്തമാക്കുന്നു.