ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. തലമുറ വ്യത്യാസമില്ലാതെ ഇപ്പോഴും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രം കൂടിയാണ് അനിയത്തി പ്രാവ്.
ശാലിനി ആയിരുന്നു ഈ സിനിമയിൽ കുഞ്ചാക്കോ ബോബന് ഒപ്പം നായികാ വേഷത്തിലത്തിയത്. മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ റൊമാന്റിക് ജോഡിയാണ് ഇരുവരും. റൊമാന്റിക് നായകൻ എന്നായിരുന്നു ചോക്കോച്ചൻ അറിയപ്പെട്ടിരുന്നത്. എല്ലാൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്ത തിളങ്ങി നിൽക്കുകയാണ് ചാക്കോച്ചൻ.
അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുഞ്ചാക്കോ ബോബന്റെ ഒരു പഴയ അഭിമുഖമാണ്. തന്നെ ജീവിതത്തിൽ സ്വാധീനിച്ച മൂന്ന് സ്ത്രീകളെ കുറിച്ചാണ് നടൻ പറയുന്നത്. കൂടാതെ തന്റെ അപ്പന്റെ മാനുഷിക നന്മയെക്കുറിച്ചും ചാക്കോച്ചൻ പറയുന്നുണ്ട്.
Also Read
വാക്കുതർക്കം, ചിത്രീകരണത്തിനിടെ മൂന്ന് തവണ രൺബീറിന്റെ കരണത്തടിച്ച് അനുഷ്‌ക ശർമ്മ , സംഭവം ഇങ്ങനെ
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നെ ജീവിതത്തിൽ സ്വാധീനിച്ച മൂന്ന് സ്ത്രീകളുണ്ട്. എന്റെ അമ്മയും അമ്മാമ്മയും ഭാര്യയുമാണ്. എന്റെ എല്ലാ വിജയങ്ങളിലും അവരുടെ പിന്തുണയും സ്‌നേഹവുമുണ്ടെന്നാണ് നടൻ പറയുന്നത്. ചാക്കോച്ചന്റെ ഭാര്യ പ്രിയ നടന്റെ ഒരു ആരാധികയും ഒരു വിമർശകയും കൂടിയാണ്. സിനിമ കണ്ടതിന് ശേഷം വിമർശിക്കാറുണ്ടെന്ന് നടൻ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ അമ്മയുടെ പിന്തുണയെ കുറിച്ചും നടൻ വെളിപ്പെടുത്തിയിട്ടുണ്ട്. ചാക്കോച്ചന്റെ അമ്മയും പ്രേക്ഷകരുടെ ഇടയിൽ സുപരിചിതിയാണ്. അച്ഛനെ കുറിച്ചും നടൻ പറയുന്നുണ്ട്. സ്വാധീനത്തേക്കാൾ അദ്ദേഹത്തിന്റെ മാനുഷിക നന്മ എനിക്ക് നൽകിയ വലിയ വെളിച്ചമായതെന്നാണ് നടൻ പറയുന്നത്. അപ്പനെക്കുറിച്ച് പറഞ്ഞാൽ സ്വാധീനത്തേക്കാൾ അദ്ദേഹത്തിന്റെ മാനുഷിക നന്മ എനിക്ക് നൽകിയ വലിയ വെളിച്ചമാണ്.
സിനിമയല്ലാത്ത മറ്റൊരു ബിസിനസ് ചെയ്തു പരാജയപ്പെടുമ്‌ബോഴും ബിസിനസിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ, വഴക്കിടാനോ അപ്പൻ പോയിട്ടില്ല. അത്രയും സോഫ്റ്റ് ആയിട്ടുള്ള ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരു ബിസിനസ്മാൻ എന്ന നിലയിൽ അതൊരു നെഗറ്റീവ് ആണ്. പക്ഷേ മാനുഷിക നന്മ വരുമ്പോൾ അത്തരം പെരുമാറ്റം അപ്പനിൽ നിന്ന് ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.
ഒരു ആവശ്യവും ഇല്ലെന്നിരിക്കെയാണ് പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസിലേക്ക് അപ്പൻ സുഹൃത്തുമായി തിരിഞ്ഞത്. അപ്പനിലെ നന്മ എന്നും എനിക്ക് വിലപ്പെട്ടതാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.