മണിച്ചേട്ടൻ ചെയ്തിട്ടുള്ള പോലെ വേറെ ആരും എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ

190

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയൽ നടിയാണ് മനീഷ. മലയാളത്തന്റെ താരരാജാവ് മോഹൻലാൽ നായകനായ തന്മാത്ര എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ മനീഷ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീംമുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

സ്വന്തം പേരിനെക്കാളും വാസവദത്ത എന്ന പേരിലാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയുളള പരമ്പരയാണിത്. മികച്ച അഭിനേത്രി എന്നതിൽ ഉപരി നല്ല ഗായികയും മിമിക്രി ആർട്ടിസ്റ്റും കൂടിയാണ് മനീഷ. സ്റ്റേജ് ഷോ കളിൽ ഗാനം ആലപിച്ച് നടി എത്താറുണ്ട്. ഗായകൻ എസ്പി ബിയ്‌ക്കൊപ്പം ഗാനം ആലപിച്ച് താരം ഒരു വേദിയിൽ എത്തിയിരുന്നു.

Advertisements

ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മണിമുത്ത് കലാഭവൻ മണിയെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ബിഹൈൻവുഡ്സ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
ഭാര്യ പ്രിയ മാത്രമല്ല ആ രണ്ട് സ്ത്രീകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

കലാഭവൻ മണിയെ പോലെ വേറെ ആരും പിന്തുണച്ചിട്ടില്ലെന്നാണ് മനീഷ പറയുന്നത്. നടനോടൊപ്പമുള്ള സ്റ്റേജ് ഷോ അനുഭവം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശബ്ദാനുകരണത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴയിരുന്നു കലാഭവൻ മണി തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും ഈ രംഗത്തേയ്ക്ക് എത്തിയതിനെ പറ്റിയും മനീഷ വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ:

മറ്റൊരു ആർട്ടിസ്റ്റിനെ സപ്പോർട്ട് ചെയ്യുന്നതിൽ മണിച്ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥത പറയാതിരിക്കാൻ പറ്റില്ല. കാരണം അദ്ദേഹത്തിന്റെ ഷോകളിൽ നമ്മളുണ്ടെങ്കിൽ അദ്ദേഹം തരുന്ന പ്രധാന്യം വളരെ വലുതാണ്. അത് മറ്റുള്ളവർ കണ്ട് പഠിക്കേണ്ട കാര്യമാണ്. ഞാനാണ് വലുത്, ഞാനാണ് മുന്നിൽ നിൽക്കേണ്ടതെന്നുള്ള വിചാരമില്ലാതെ കൂടെയുള്ളവരെ പിന്തുണച്ച് കൂടെ നിർത്തും.

Also Read
വാക്കുതർക്കം, ചിത്രീകരണത്തിനിടെ മൂന്ന് തവണ രൺബീറിന്റെ കരണത്തടിച്ച് അനുഷ്‌ക ശർമ്മ , സംഭവം ഇങ്ങനെ

ഷോയിൽ പാടാൻ വേണ്ടി നമ്മളെ വിളിക്കുമ്പോൾ നമ്മളെ പ്രേക്ഷകരിലേയ്ക്ക് പരിചയപ്പെടുത്തുന്നത് മികച്ച രീതിയിലാണ് എന്നും മനീഷ അഭിമുഖത്തിൽ പറഞ്ഞു. ഇതിനോടകം മനീഷയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് അഭിമുഖത്തിന് ലഭിക്കുന്നത്. മണിച്ചേട്ടനെ മിസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്.

Advertisement