മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയ സൂപ്പർ താരമായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരേഷ് ഗോപി പിന്നീട് ശക്തമായ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടി. അതിന് ശേഷം നായക നിരയിലേക്കെത്തിയ സുരേഷ് ഗോപി വളരെ വേഗം സൂപ്പർതാരമായി മാറിയിരുന്നു.
മലയാളസിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻ സൂപ്പർ താരമായി സുരേഷ് ഗോപി മാറിയിരുന്നു. അഭിനയത്തിനു പുറമെ രാഷ്ട്രീയത്തിലും ടെലിവിഷൻ അവതാരകനായും അദ്ദേഹം സുപരിചിതനാണ്.
എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുനോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് ആയിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം. ശോഭനയായിരുന്നു ഈ സിനിമയിലെ താരത്തിന്റെ നായിക. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തിയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആയിരുന്നു.
Also Read
പത്ത് ജന്മമെടുത്താലും എനിക്ക് ചിത്രയെ പോലെ പാടാനാവില്ല: തുറന്നു പറഞ്ഞ് ഗായിക ഉഷ ഉതുപ്പ്
വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നുവെങ്കിൽ സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് മാസ് ചിത്രങ്ങളാണ്. ജോഷിയുടെ പാപ്പനും നിഥിൻ രൺജി പണിക്കരുടെ കാവലും. തന്റെ താര പദവി തിരിച്ചു പിടിച്ച സുരേഷ് ഗോപിയെ കാത്ത് അണിയറയിൽ ഇരിക്കുന്നതം വമ്പൻ ചിത്രങ്ങളാണ്.
ഇപ്പോഴിതാ കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന് പിന്നീട് തിരിച്ചെത്തിയതിനെക്കുറിച്ചും താൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ താരം. തന്നെ വിളിക്കുന്ന എല്ലാവരെയും തനിക്ക് സഹായിക്കാൻ പറ്റില്ലെന്നും തനിക്കും തന്റെ മകളുടെ പേരിലുള്ള ഫൗണ്ടേഷനും ബോധ്യം വരുന്നവരെയാണ് സഹായിക്കാറെന്നും പറയുകയാണ് താരം ഇപ്പോൾ. ഒരഭിമുഖത്തിൽ ആണ് താരത്തിന്റെ തുറന്നു പറച്ചിൽ.
എന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാൻ വിളിച്ച് പറയും. അവർക്കത് സത്യസന്ധമാണെന്ന് തോന്നിയാൽ അത് ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവർക്കും കൊടുക്കാനുള്ള ധനസമ്പാദ്യം എനിക്കില്ലെന്ന് സുരേഷ് ഗോപി പറയുന്നു. കഴിഞ്ഞ 5 വർഷം താൻ സിനിമയിൽ ഇല്ലായിരുന്നെന്നും ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവർ ചെയ്യുന്ന കാര്യങ്ങൾ വെച്ച് തന്റെ പ്രവർത്തികളെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.
താൻ ഉള്ളതിൽ നിന്നല്ല ഇല്ലാത്തതിൽ നിന്നുമാണ് സഹായങ്ങൾ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
സിനിമയിൽ നിന്നും വിട്ട് നിന്ന സമയത്ത് മകളുടെ ഫീസ് അടക്കാനുള്ള പണം പോലും തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല. എനിക്കിത് പറയുന്നതിൽ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറിൽ വാൻകൂവറിൽ പഠിക്കുന്ന എന്റെ മകൾക്ക് സെമസ്റ്റർ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
ഇതാണ് തന്റെ മനസിൽ വലിയ മാറ്റം കൊണ്ടുവന്നത് എന്നും അവിടെയാണ് നീട്ടിവച്ചിരുന്ന സിനിമാ പദ്ധതിയായ കാവൽ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും താരം പറയുന്നു. മലയാള സിനിമയിൽ ഭീ, കര അന്തരീക്ഷമാണെന്നും കാവലിന്റെ ചിത്രീകരണം നീണ്ടുപോയതിനെ പരാമർശിച്ചു കൊണ്ട് അദ്ദേഹം പറയുന്നു.
ചെയ്യാമെന്ന് സമ്മതം പറഞ്ഞ ആ സിനിമയും മുടക്കി. ഭീ, കര അന്തരീക്ഷമാണ് ഇവിടെ. അത് മുടക്കി, മുടക്കിച്ചു. അത് നടന്നില്ല. കാവൽ അന്ന് 2019ൽ നടക്കേണ്ടതായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.
അതേ സമയം കാവൽ, ഒറ്റക്കൊമ്പൻ, പാപ്പൻ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.