ആനയ്ക്ക് നെറ്റിപ്പട്ടം ഇട്ടപോലെ ആഭരണങ്ങൾ ഇട്ടു നിൽക്കാൻ താത്പര്യമില്ല, കല്യാണം വളരെ ലളിതമായി ഒരു രജിസ്റ്റർ മാര്യേജിൽ ഒതുക്കും: ചന്ദ്രാ ലക്ഷ്മണൻ

92

ഒരുകാലത്ത് മലയാളം സിനിമാ സീരിയൽ രംഗത്ത് മുൻനിരയിൽ ഉണ്ടായിരുന്ന താരമാണ് ചന്ദ്രാ ലക്ഷ്മണൻ.
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരം കൂടിയായരുന്നു ചന്ദ്ര ലക്ഷ്മൺ. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി എകെ സാജൻ ഒരുക്കിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചന്ദ്ര ലക്ഷ്മണിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

ബിഗ്സ്‌ക്രീനിൽ തിളങ്ങുന്നതിന് ഒപ്പം തന്നെ താരം മിനിസ്‌ക്രീനിലേക്കും എത്തി. സിനിമയിൽ പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സീരിയൽ മേഖല താരത്തെ കൈവിട്ടില്ല. മികച്ച പ്രകടനവും മികച്ച കഥാപാത്രങ്ങളും ആയി താരം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി.

Advertisements

അനൂപ് മേനോനും പ്രവീണയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സ്വപ്നം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഇന്നും മിഴിവോടെ ആളുകളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുക
ആയിരുന്നു താരം. മിനി സ്‌ക്രീനിൽ കൂടുതൽ വില്ലത്തി വേഷങ്ങളിൽ ആയിരുന്നു താരം തിളങ്ങിയത്.

Also Read
ഞാൻ എല്ലാ തിരക്കും മാറ്റിവെച്ചു, ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ഗൗരി കൃഷ്ണൻ ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

പിന്നീട് അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചു വരവ് നടത്തിയാണ് നടത്തിയത്. ഇപ്പോൾ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലെ സുജാത ആയി വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുക ആണ് ചന്ദ്രാ ലക്ഷ്മൺ.

വർഷങ്ങളായി അവിവാഹിതയായി കഴിഞ്ഞിരുന്ന ചന്ദ്രാ ലക്ഷ്മണൻ വിവാഹിതയാകാൻ പോവുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. എന്ന് സ്വന്തം സുജാതയിൽ ചന്ദ്രാ ലക്ഷ്മണന്റെ കാമുകനായി വേഷമിടുന്ന ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്.

ഇരുവരും വിവാഹിതർ ആവുന്ന സന്തോഷത്തിലാണ് ആരാധകർ. സീരിയലിലെ കാമുകൻ ജീവിതത്തിലും നായകനാകാൻ ഒരുങ്ങുന്ന സന്തോഷം സോഷ്യൽ മീഡിയകളിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ അറിയിച്ചത്. ഇപ്പോൾ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്ര ലക്ഷ്മൺ തന്റെ മനസ് തുറന്നത്.

ചന്ദ്ര ലക്ഷ്മണിന്റെ വാക്കുകൾ ഇങ്ങനെ:

ഏറ്റവും സിംപിൾ ആയിരിക്കണം തന്റെ വിവാഹമെന്നു മുമ്പേ താൻ തീരുമാനിച്ചപ്പോൾ അച്ഛനും അമ്മയും ഒപ്പമായിരുന്നു. തങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജ് ആണ് ടോഷേട്ടൻ താൻ ആഗ്രഹിച്ചിരുന്ന ഒരാൾ തന്നെ ആണ്. ദൈവമായി ചേർത്തുവച്ച ഒരു അമൂല്യ ബന്ധമാണ് തങ്ങളുടേതെന്നും ഫീൽ ചെയ്തിട്ടുണ്ട്.

Also Read
ഡയലോഗൊന്നും ഇല്ലാതിരുന്ന ദിലീപിന് മമ്മൂട്ടിയുടെ ആ സൂപ്പർചിത്രത്തിൽ ഡയലോഗ് ലഭിച്ചത് ഇങ്ങനെ, വെളിപ്പെടുത്തൽ

ആ ഒരു ലവ് റെസ്പെക്ട് ബേസിൽ ആണ് വിവാഹം. അതു കൊണ്ടു തന്നെ ഇരുവിഭാഗങ്ങളുടെയും കൾച്ചർ അംഗീകരിച്ച് ഒരു സിംപിൾ വിവാഹം ആയിരിക്കും തങ്ങളുടേത്. വിവാഹം എന്ന് പറയുന്നത് ഒരു ഈഗോ ബേസ് ചെയ്തു കാണിക്കേണ്ട കാര്യമല്ലല്ലോ. താൻ ഇത്ര ചിലവഴിച്ചു, ഇത്രയും മുടക്കിയാണ് വിവാഹം കഴിക്കുന്നത് എന്ന് കാണിക്കേണ്ട കാര്യം ഇല്ലല്ലോ.

വിവാഹം ഒരു കോംപെറ്റിഷൻ ആക്കി കാണിക്കേണ്ട ഒന്നല്ല എന്നാണ് താൻ വിശ്വസിക്കുന്നത്. സ്നേഹം മതി അല്ലാതെ ആർഭാടത്തിൽ അല്ല ഒരു വിവാഹജീവിതം തുടങ്ങേണ്ടത് എന്ന സന്ദേശം ഇതിലൂടെ പോകുന്നുണ്ട് എങ്കിൽ അത്രയും നല്ലത്. ഒരു സിംപിൾ ക്ളോസ് ഫാമിലി അഫെയർ ആയി വിവാഹം നടത്തണം എന്നാണ് ഞങ്ങൾ പ്ലാൻ ചെയ്യുന്നത്.

Also Read
അതോടെ സംവൃതയുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെന്നും വാർത്ത പ്രചരിച്ചു; പക്ഷേ അന്ന് പൃഥ്വിരാജ് നൽകിയ മറുപടി ഇങ്ങനെ

വളരെ സിമ്പിളായി വീട്ടുകാർ ഡേറ്റ് ഫിക്സ് ചെയ്തു കഴിഞ്ഞാൽ വളരെ ലളിതമായി ഒരു രജിസ്റ്റർ മാര്യേജിൽ ഒതുക്കാൻ ആണ് തങ്ങൾ ആലോചിക്കുന്നത്. ആനയ്ക്ക് നെറ്റിപ്പട്ടം അണിഞ്ഞപോലെ ആഭരണങ്ങൾ ഇട്ടു നടക്കാൻ എനിക്ക് താത്പര്യമില്ല. ഇതെന്റെ കാഴ്ചപാടാണ് വിവാഹത്തിലൂടെ ഒരു സന്ദേശം സമൂഹത്തിനു നല്കണം എന്നാണ് തന്റെ ആഗ്രഹം.

ഇതാണ് വിവാഹം, അല്ലാതെ പരസ്യ ചിത്രങ്ങളിൽ കാണുന്ന പോലെ ഇത്രയും ആഭരണം ഇടുന്നതാണ് ഒരു വധു എന്ന് പറയുന്നതിനോട് യോജിപ്പില്ല. അതല്ല നമ്മുടെ സമൂഹം അങ്ങനെ ആകരുതെന്നും ചന്ദ്രാ ലക്ഷ്മണൻ വ്യക്തമാക്കുന്നു.

Advertisement