ഞാൻ എല്ലാ തിരക്കും മാറ്റിവെച്ചു, ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ഗൗരി കൃഷ്ണൻ ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

97

മലയാളി കുടുംബസദസ്സുകൾക്ക് മുന്നിൽ നിരവധി ഹിറ്റ് സീരിയലുകൾ എത്തിക്കുന്ന സ്വകാര്യ ചാനലാണ് ഏഷ്യാനെറ്റ്. ദൂരദർശനിൽ വല്ലപ്പോഴും സിരിയലുകൾ കണ്ടുകൊണ്ടിരുന്നു മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം മെഗാ സീരിയലുകളുമായാണ് ഏഷ്യാനെറ്റ് എത്തിയത്.

അതേ പോലെ മലയാളം ടെലിവിഷൻ ചരിത്രത്തിൽ ഒരുപാട് കഴിവുള്ള താരങ്ങളെ സമ്മാനിച്ച ഒരു ചാനൽ കൂടിയാണ് ഏഷ്യാനെറ്റ്. സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പലർക്കും അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും സോഷ്യൽ മീഡിയകളിലും അല്ലാതെ പൊതു ഇടങ്ങളിൽ ഉണ്ടാവാറുണ്ട്.

Advertisements

ആ കൂട്ടത്തിൽ ഉള്ള ഒരാളാണ് ഏഷ്യാനെറ്റിൽ പൗർണമി തിങ്കൾ എന്ന സീരിയലിൽ അഭിനയിക്കുന്ന ഗൗരി കൃഷ്ണൻ. മലയാളം മിനി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഗൗരി കൃഷ്ണൻ. അതേ സമയം എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് ഗൗരി പൗർണമി തിങ്കളിലേക്ക് എത്തി ചേരുന്നത്.

Also Read
ഡയലോഗൊന്നും ഇല്ലാതിരുന്ന ദിലീപിന് മമ്മൂട്ടിയുടെ ആ സൂപ്പർചിത്രത്തിൽ ഡയലോഗ് ലഭിച്ചത് ഇങ്ങനെ, വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരം അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ ചിത്രം എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പെൺകുട്ടിക്ക് അവസരം കൊടത്തതിനെ കുറിച്ചാണ് നടി പറയുന്നത്.

ആര്യ പെൺകുട്ടിയുടെ ആവശ്യം ആദ്യം കാര്യമാക്കിയില്ലെന്നും എന്നാൽ പിന്നീട് ആഗ്രഹത്തിന്റെ ആഴം മനിലാക്കിയപ്പോൾ സാധിച്ച് കൊടുത്തുവെന്നും എന്നാണ് ഗൗരി പറയുന്നത്.

ഗൗരിയുടെ കുറിപ്പ് ഇങ്ങനെ:

ഏതോ ഒരു ഇൻസ്റ്റഗ്രാം ലൈവിൽ വന്ന ഒരു കമന്റ് ആണ് ആദ്യമായിട്ട് എന്റെ ശ്രദ്ധയിൽ പെട്ടത് ചേച്ചി എന്റെ ഏറ്റോം വല്യ ആഗ്രഹം ചേച്ചിയെ നേരിട്ടു കണ്ട് എന്റെ കാമറയിൽ ഫോട്ടോസ് എടുക്കണം എന്നാണ്. എന്ന് വെറുതെ പറഞ്ഞ ഒരു ആഗ്രഹം ആയിട്ടെ അന്ന് എനിക്ക് തോന്നിയുള്ളു.

കഴിഞ്ഞ ദിവസം ആര്യക്ക് കരിയർ തുടങ്ങാൻ ഒരു അവസരം വന്നപ്പോ എനിക്ക് അയച്ച ഒരു സന്ദേശം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ആഅവസരം വേണ്ടാന്നു വെക്കാൻ തീരുമാനിക്കുന്നു എന്ന്.

ഉള്ളിൽ എവിടേയോ ഒരു വിങ്ങൽ ആണ് ഉണ്ടായത്. എന്റെ എല്ലാ തിരക്കും മാറ്റി വെച്ച് ഞാൻ കുറച്ച് സമയം കണ്ടത്തി ആര്യക്ക് ഫോട്ടോസ് എടുക്കാം. ഒരുപാട് സന്തോഷം തോന്നി ആമോൾടെ സന്തോഷം കണ്ടപ്പോൾ. ആര്യ ചെയ്ത എന്റെ കൊറച്ച് ആർട്ട് വർക്ക്സ് എനിക്ക് സമ്മാനിച്ചു. ഒപ്പം കൊറേ നല്ല ഫോട്ടോസും.

Also Read
ദൃശ്യം 2 ൽ നിന്നും ഒഴിവായത് പ്രതിഫലം കൂട്ടിചോദിച്ചതിനാൽ? മറുപടിയുമായി ബിജു മേനോൻ

അതേ സമയം ഇതിനെ കുറിച്ച് ആര്യയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ആകുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട ക്യാമറക്കണ്ണുകളിലൂടെ അത്രയേറെ ഇഷ്ടമുള്ള ഒരാളുടെ പുഞ്ചിരി പകർത്തുന്നതിൽ പരം മറ്റെന്ത് സന്തോഷമാണുള്ളത്. അത്രമേൽ പ്രിയപ്പെട്ട ചിലത്. ഒത്തിരി ഒത്തിരി ദിനരാത്രങ്ങളുടെ, ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു ഇന്ന്.

പ്രിയപ്പെട്ടതിൽ വെച്ച് ഏറ്റവും പ്രിയകരമായ ദിവസം! കൂട്ടായി നിന്നവർക്കും സ്വപ്നങ്ങൾക്ക് ചിറകായ് മാറിയവർക്കും നന്ദി എന്ന് ആര്യ കുറിച്ചു. ഏതായാലും ഇതിനോടകം തന്നെ ഈ രണ്ട് കുറിപ്പുകളും അരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.

Advertisement