താൻ ഏറ്റവും കൂടുതൽ ആരാധിയ്ക്കുന്ന നായിക ഈ യുവ നടിയാണെന്ന് പ്രഭാസ്

18

താൻ ഏറ്റവും കൂടുതൽ ആരാധിയ്ക്കുന്ന നായിക ആരാണെന്ന് തുറന്നുപറഞ്ഞ് നടൻ പ്രഭാസ്. തെന്നിന്ത്യൽ താര സുന്ദരി നയൻതാര യെയാണ് താൻ ഏറ്റവും ആരാധിയ്ക്കുന്നത് എന്നാണ് പ്രഭാസ് പറയുന്നത്. സാഹോ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടക്കാണ് നയൻതാരയോടുള്ള ഇഷ്ടത്തെ കുറിച്ച് പ്രഭാസ് തുറന്നുപറഞ്ഞത്.

Advertisements

നയൻതാര ഉയർത്തുന്ന സ്‌ക്രീൻ സ്പേയ്സും അഭിനയത്തിലുള്ള കഴിവും തനിക്ക് വളരെ അധികം ഇഷ്ടമാണ് എന്നും താരം പറയുന്നു. 2007 ൽ പ്രദർശനത്തിനെത്തിയ യോഗി എന്ന ചിത്രത്തിന് വേണ്ടി നയൻതാരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നു. ജോഗി എന്ന കന്നട സിനിമയുടെ റീമേക്കായിരുന്നു യോഗി.

Advertisement