പുള്ള് ഗിരി; ജയസൂര്യയുടെ പുതിയ അവതാരം, പിറന്നാൾ ദിനത്തിൽ കിടിലൻ ഐറ്റം പുറത്ത്

36

മലയാളത്തിന്റെ യുവ നിരയിലെ മുൻപനന്തിയിലുള്ള നടൻ ജയസൂര്യക്ക് ഇന്ന് 41ാം പിറന്നാളാണ്. ജയസൂര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പുതിയ ചിത്രം തൃശൂർ പൂരത്തിലെ ക്യാരക്ടർ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിൽ പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ആട് 2 എന്ന സൂപ്പർ ഹിറ്റിനു ശേഷം ജയസൂര്യവിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണിത്.

Advertisements

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂർ പൂരം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമ്മാണം.

പുണ്യാളൻ അഗർബത്തീസിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാക്ക കാക്ക, ഗജിനി, ഇരുമുഖൻ, ഇമൈയ്ക്ക നൊടികൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആർ.ഡി. രാജശേഖർ ആണ് ഛായാഗ്രാഹകൻ.

Advertisement